CinemaGeneralKollywoodNEWS

‘കണ്ടക ശനി കൊണ്ടേ പോകൂ’

നയന്‍താരയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ തെന്നിന്ത്യന്‍ സിനിമയില്‍ പുതിയ ഹിറ്റുകള്‍ കുറിച്ച് മുന്നേറുമ്പോള്‍ സിനിമയിലും ജീവിതത്തിലും ശനിദശ നേരിടുകയാണ് നടി അമലാ പോള്‍. തിരുട്ടു പയലേ 2 എന്ന ചിത്രത്തില്‍ ഗ്ലാമറസായി എത്തിയിട്ടും യുവാക്കള്‍ ചിത്രം തിരസ്കരിച്ചത് അമലാ പോളിന് നടിയെന്ന നിലയില്‍ വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. സിനിമയ്ക്ക് പുറത്തും അമലയുടെ കാര്യം അത്ര ശുഭമല്ല. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസ് അമലയെ വിടാതെ പിന്തുടരുകയാണ്. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു അമലാ പോളിനെ ഇന്ന് ചോദ്യം ചെയ്തു. എസ്പി എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമലയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. കുറ്റം നിഷേധിച്ചു കൊണ്ടായിരുന്നു അമലയുടെ പ്രതികരണം. മൂന്നുവര്‍ഷമായി പുതുച്ചേരിയില്‍ താമസിക്കുകയാണെന്നും നികുതി വെട്ടിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു അമലയുടെ പ്രതികരണം.

സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവാദവും, നായികയായി അഭിനയിച്ച സിനികളുടെ പരാജയവും, ആഡംബരക്കാര്‍ പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ ചെയ്തതുമടക്കമുള്ള വിഷയങ്ങള്‍ കോളിവുഡിന്റെ സൂപ്പര്‍ നായികയെ വട്ടം ചുറ്റിക്കുകയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close