CinemaMollywoodNEWSTollywood

ഇത് ‘ബാഹുബലി’ പോലെ മറ്റൊരു വിസ്മയം ; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ!

‘ബാഹുബലി’ പോലെ ഒരു വിസ്മയ ചിത്രം മലയാളത്തിലും ഒരുങ്ങുന്നു. ചരിത്ര കഥ വിവരിക്കുന്ന മമ്മൂട്ടിയുടെ ‘മാമാങ്കം’ എന്ന ചിത്രത്തിന്‍റെ വിഎഫ്എക്സ് വര്‍ക്കുകള്‍ ബാഹുബലി പോലെ മനോഹരമായിരിക്കുമെന്നു ഉറപ്പു നല്‍കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ സജീവ്‌ പിള്ളയാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. മഗധീര, ബാഹുബലി എന്നീ ചിത്രങ്ങള്‍ക്ക് വിഎഫ്എക്സ് വര്‍ക്ക് ചെയ്ത കമല കണ്ണനാണ് മാമാങ്കത്തിനും വിഷ്വല്‍ എഫക്ട്സ് ഒരുക്കുന്നത്. സമീപകാലത്തായി ചെറു ചിത്രങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുന്ന മമ്മൂട്ടി വലിയൊരു ഇടവേളയാക്ക് ശേഷമാണ് ഒരു ബിഗ്‌ബജറ്റ് സിനിമയുടെ ഭാഗമാകുന്നത്. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥയും സജീവ്‌ പിള്ള തന്നെയാണ്, പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ്‌ എഴുതിയ തിരക്കഥ ‘ബാഹുബലി’ പോലെ വിസ്മയമാകുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Post Your Comments


Back to top button