BollywoodLatest News

രംഗങ്ങളൊന്നും ഒഴിവാക്കാതെ ന്യൂഡിന് പ്രദര്‍ശന അനുമതി

രംഗങ്ങളൊന്നും ഒഴിവാക്കാതെ വിവാദചിത്രം ന്യൂഡിന് സെൻസര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി.സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി നിയോഗിച്ച വിദ്യാ ബാലന്‍ അധ്യക്ഷയായ നിരീക്ഷണ കമ്മിറ്റിയാണ് ന്യൂഡിന് പ്രദര്‍ശനാനുമതി നല്‍കിയത്. സിബിഎഫ്സിയിലേക്ക് പുതിയതായി എത്തിയ ജൂറി അംഗം വിദ്യാ ബാലനും മറ്റ് അംഗങ്ങളും സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. 

സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സംവിധായകൻ രവി ജാദവ് നന്ദി അറിയിച്ചു.കഴിഞ്ഞ സെപ്തംബറിലാണ് ന്യൂഡിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ആക്ഷേപകരമായ ഉള്ളടക്കമാണ് സിനിമയിലുള്ളതെന്നായിരുന്നു കമ്മിറ്റിയുടെ നിരീക്ഷണം. ഇതേ തുടര്‍ന്ന് ഗോവ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ന്യൂഡ് പ്രദര്‍ശിപ്പിക്കാനായില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close