GeneralNEWSTollywood

‘ഗോഡ് സെക്‌സ് ആന്റ് ദ ട്രൂത്ത്’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ നായിക റോജ; വിവാദ പ്രസ്താവനയുമായി സംവിധായകന്‍

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.എല്‍.എയും നടിയുമായ റോജയെ വിമര്‍ശിച്ച് തെലുങ്ക് സംവിധായകന്‍ അജയ് കൗണ്ഡിന്യ. സിനിമാക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് റോജ മൗനം പാലിക്കുന്നതാണ് അജയ് കൗണ്ഡിന്യെ ചൊടിപ്പിക്കുന്നത്. സിനിമയിലെ ചില ടെക്നീഷ്യന്‍മാര്‍ക്ക് അവരുടെ പരിശ്രമത്തിനനുസരിച്ചുള്ള വേതനം പോലും ലഭിക്കുന്നില്ല. സിനിമ വളര്‍ത്തിയ എം.എല്‍.എയ്ക്ക് അതൊന്നും ഒരു വിഷയമല്ലെന്ന് തോന്നുന്നു. ലോകത്തിലെ ഏതു വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും ഇവര്‍ക്ക് സമയമുണ്ട്.

മിയ മല്‍കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ ചെയ്ത സെക്‌സ് ആന്റ് ദ ട്രൂത്ത് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമെടുക്കാന്‍ താല്‍പര്യമുണ്ടെന്നും അതില്‍ റോജയെ നായികയാക്കനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമുള്ള സംവിധായകന്റെ പരാമര്‍ശം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button