CinemaIndian CinemaLatest NewsMollywoodMovie GossipsWOODs

സൂപ്പര്‍താരങ്ങളുടെ ഭാഗ്യ നായിക ഐശ്വര്യയുടെ സംഭവ ബഹുലമായ ജീവിതം

ഒരു കാലത്ത് തെന്നിന്ത്യയിലെ മികച്ച നടിയായി തിളങ്ങിയ താരമാണ് ലക്ഷ്മി. അമ്മയ്ക്ക് പിനാലെ മകള്‍ ഐശ്വര്യയും വെള്ളിത്തിരയിലെ ഭാഗ്യനായികയായി മാറി. സൂപര്‍ താരങ്ങളുടെ നായികയായി തുടക്കകാലത്ത്‌ തന്നെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യയുടെ ജീവിതം വിവാദങ്ങളില്‍ നിറഞ്ഞതായിരുന്നു.

സിനിമയില്‍ തിളങ്ങുന്ന സമയത്ത് തന്നെ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു. പ്രണയ വിവാഹത്തിനായി വീട്ടുകാരുടെ ഇഷ്ടം നോക്കാതെ മതം മാറി. എന്നാല്‍ ഭര്‍ത്താവ് തന്‍വീറുയുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിഞ്ഞു. കൈകുഞ്ഞുമായി വീണ്ടും അമ്മയുടെ അരികില്‍ എത്തിയ ഐശ്വര്യ മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് വീണ്ടും അഭിനയത്തില്‍ സജീവമായി. ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐശ്വര്യ മലയാളത്തില്‍ മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരില്‍ ഒരാള്‍ ആണ്. പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

സൂപ്പര്‍ താരങ്ങളുടെ നായികയായി വിലസിയ നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. യുവ താരങ്ങളുടെ അമ്മവേഷത്തില്‍ എത്തുന്ന നടി മിനിസ്ക്രീനിലും തിളങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close