CinemaFilm ArticlesGeneralKollywoodMollywoodNEWSWOODs

പ്രണയ വിവാഹത്തിനായി മതം മാറി; 21-ാം വയസ്സില്‍ വിവാഹമോചനം, മകളെ വളര്‍ത്താന്‍ വീണ്ടും സിനിമയിലേയ്ക്ക്; നടി ഐശ്വര്യയുടെ ജീവിതം ഇങ്ങനെ

ഐശ്വര്യ എന്ന നടിയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. മോഹന്‍ലാലിന്‍റെ സൂപ്പര്‍ നായികയായി തിളങ്ങിയ ഐശ്വര്യ തെന്നിന്ത്യയിലെ താര സുന്ദരിയായിരുന്നു. മലയാളം തെലുങ്ക് ചിത്രങ്ങളിലെ മികച്ച അഭിനേത്രി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. കലാകുടുംബത്തില്‍ നിന്നും എത്തിയ ഐശ്വര്യയുടെ ജീവിതം വിവാദങ്ങളില്‍ നിറഞ്ഞതായിരുന്നു.

സിനിമയില്‍ തിളങ്ങുന്ന സമയത്ത് തന്നെ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു. പ്രണയ വിവാഹത്തിനായി വീട്ടുകാരുടെ ഇഷ്ടം നോക്കാതെ മതം മാറി. എന്നാല്‍ ഭര്‍ത്താവ് തന്‍വീറുയുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ദാമ്പത്യം വേര്‍പിരിഞ്ഞു. കൈകുഞ്ഞുമായി വീണ്ടും അമ്മയുടെ അരികില്‍ എത്തിയ ഐശ്വര്യ മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് വീണ്ടും അഭിനയത്തില്‍ സജീവമായി. ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐശ്വര്യ മലയാളത്തില്‍ മോഹന്‍ലാലിന്റെ ഹിറ്റ് നായികമാരില്‍ ഒരാള്‍ ആണ്. പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

സൂപ്പര്‍ താരങ്ങളുടെ നായികയായി വിലസിയ നടി ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. യുവ താരങ്ങളുടെ അമ്മവേഷത്തില്‍ എത്തുന്ന നടി മിനിസ്ക്രീനിലും തിളങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

 

Tags

Post Your Comments


Back to top button
Close
Close