CinemaLatest NewsMollywoodWOODs

മതവികാരം വ്രണപ്പെടുത്തി; സംവിധായകനും യുവ നടിയ്ക്കുമെതിരെ പരാതി

വളരെ ചുരുങ്ങിയ ദിനം കൊണ്ട് ദേശീയ ശ്രദ്ധനേടിയ ഗാനമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി. ഈ ഗാനവും അതിലെ നായിക പ്രിയ പ്രകാശ് വാര്യരും ഇപ്പള്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. എന്നാല്‍ പാട്ടിന്റെ പ്രശസ്തിക്കൊപ്പം വിവാദവും വന്നെത്തിയിരിക്കുകയാണ്

മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് ആരോപിച്ചു കൊണ്ട് നടി പ്രിയ പ്രകാശിനും സംവിധായകനും നിര്‍മ്മാതാവിനും എതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. ഒരു പറ്റം മുസ്ലീം യുവാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംവിധായകൻ ഒമർ ലുലുവിനെതിരെ സെക്ഷൻ 295 എ വകുപ്പ് പ്രകാരം ഹൈദരാബാദ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close