CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ചടങ്ങില്‍ അപ്രതീക്ഷിതമായി കടന്നു വന്ന് സൂപ്പര്‍ താരം; വിശ്വസിക്കാനാകാതെ ആരാധകർ

സ്വകാര്യ ചടങ്ങില്‍ അപതീക്ഷിത സന്ദര്‍ശനം നടത്തി താരമായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.  ഏറ്റവും പുതിയ ചിത്രമായ നീരാളിയുടെ ചിത്രീകരണം മുംബൈയില്‍ നടക്കുകയാണ്. അതിനിടെയാണ് ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റി വെച്ച്‌ മോഹന്‍ലാല്‍ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. മോഹന്‍ലാലിന്റെ അപ്രതീക്ഷ വരവ് ശരിക്കും ആരാധകരെ അത്ഭുതപ്പെടുത്തി.

സഹപ്രവര്‍ത്തകരായ സുരാജ് വെഞ്ഞാറമ്മൂടും, നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയും സുഹൃത്തുക്കളുമൊത്താണ് മോഹന്‍ലാല്‍ മലയാളികള്‍ മാത്രമുണ്ടായിരുന്ന ഒരു സ്വകാര്യ ചടങ്ങിലെത്തി കുറച്ചു നേരം പങ്കിട്ടത്. സിനിമയ്ക്കിടെ കിട്ടുന്ന ഒഴിവ് സമയങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ മോഹൻലാൽ പാട്ട് പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്യുന്നത്. മൂണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, സായ് കുമാര്‍, പാര്‍വ്വതി നായര്‍, ദിലീഷ് പോത്തന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close