Latest NewsMollywoodNEWS

ഗ്ലാമര്‍ കഥാപത്രങ്ങളോ ഒതുങ്ങിയ സ്ത്രീ കഥാപാത്രങ്ങളോ മാത്രമായാണ് മലയാളത്തില്‍ സ്ത്രീകളെ കാണാറുള്ളത്’ ; നടി ശാരദ വ്യക്തമാക്കുന്നു

രുകാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു ശാരദ .56 വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. ആന്ധ്രയിലെ തെന്നാലി സ്വദേശിയായ ശാരദ മലയാളി അല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍ ഇന്നുമുണ്ടാവും.മലയാള ചിത്രങ്ങളോട് എപ്പോഴും തനിക്ക് കടപ്പാടുണ്ട്.എന്നാൽ മലയാള ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് താരത്തിന് ചിലത് പറയാനുണ്ട്.

നല്ല കുറേ ചിത്രങ്ങൾക്കൊണ്ട് മലയാളികള്‍ എന്നെ ദു:ഖപുത്രിയായി കാണുമ്പോള്‍ എനിക്ക് ചിരിവരാറുണ്ട്. കാരണം ഞാന്‍ എന്ന വ്യക്തി ഒരു കുസൃതിക്കാരിയാണ്. മലയാളത്തില്‍ വ്യത്യസ്തായ കഥാപാത്രങ്ങള്‍ ലഭിച്ചില്ല എന്ന് ഞാന്‍ കരുതാറുണ്ട്. എന്നാല്‍ അതില്‍ സങ്കടമില്ല.പൊതുവേ മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറവാണ്. ഗ്ലാമര്‍ കഥാപത്രങ്ങളോ ഒതുങ്ങിയ സ്ത്രീ കഥാപാത്രങ്ങളോ മാത്രമായാണ് മലയാളത്തില്‍ സ്ത്രീകളെ കാണാറുള്ളത്.

എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ കുറച്ചൊക്കെ മാറിയിട്ടുണ്ട്. പണ്ട് സ്ത്രീകള്‍ വീട്ടില്‍ ഒതുങ്ങിയിരിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീകള്‍ പുരുഷന്മാരെ പോലെ ജോലിക്ക് പോകാറുണ്ട് ഒപ്പം വീട്ടുകാര്യങ്ങളും ശ്രദ്ധിക്കുന്നു. അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close