Uncategorized

മുപ്പത് മിനിറ്റിലധികം സ്ത്രൈണ ഭാവത്തില്‍ മമ്മൂട്ടി; വിസ്മയകരമായ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ ചിത്രങ്ങള്‍ കാണാം

മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് പുരോഗമിക്കുന്നു. വ്യത്യസ്തമായ വിവിധ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുപ്പത് മിനിറ്റിലധികം സ്ത്രൈണ ഭാവത്തിലും സൂപ്പര്‍ താരം പ്രേക്ഷകരെ വിസ്മയിപ്പിക്കും. അന്‍പത് കോടിയിലേറെ മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

ഇന്ത്യയിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ നടിമാരാകും ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുക.ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തില്‍ അണിനിരക്കും.

മമ്മൂട്ടിയുടെ മറ്റൊരു ചരിത്ര സിനിമയായ കുഞ്ഞാലി മരയ്ക്കാരിന്റെ ചിത്രീകരണം ഇതിനുശേഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാമങ്കത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

Related Articles

Post Your Comments


Back to top button
Close
Close