CinemaGeneralMollywoodNEWS

സിനിമയുടെ അഞ്ചിന്‍റെയും പത്തിന്‍റെയും ദിനങ്ങളില്‍ കേക്ക് മുറിക്കാനും വീതം വയ്ക്കാനുമൊന്നും അയാളെ കിട്ടില്ല!; സംഭവം ഇങ്ങനെ

ഒരു സിനിമ ഇറങ്ങി അതിന്റെ മൂന്നാം ദിവസം മുതല്‍ തുടങ്ങും കേക്ക് മുറിക്കലും അത് വീതം വയ്ക്കലും, സിനിമയുടെ വിജയാഘോഷം എന്ന പേരില്‍ കേക്ക് മുറിച്ചു ആഘോഷിക്കുന്നത് മലയാളത്തില്‍ പതിവായ കാഴ്ചയായിരിക്കുകയാണ്.  ആദിയുടെ വിജയാഘോഷത്തെ തുടര്‍ന്ന്  കഴിഞ്ഞ ദിവസം ദുബായിലായിരുന്നു ആന്റണിയും ടീമും കേക്ക് മുറിച്ച് ആഘോഷിച്ചത്. എന്നാല്‍ ചിത്രത്തിലെ ഹീറോയായ പ്രണവ് മോഹന്‍ലാലിനെ കണ്ടവരുണ്ടോ? എന്നാണ് ആഘോഷത്തിനിടയിലെ പലരുടെയും ചോദ്യം. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവ് വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന വേളയിലാണ് ദുബായില്‍ ആദിയുടെ വിജായോഘത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്, കഴിഞ്ഞ ദിവസം ദുബായില്‍ ചിത്രം റിലീസ് ചെയ്തിരുന്നു, ഇതിന്റെ ഭാഗമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ ദുബായിലെത്തി ആദിയുടെ വിജയം ആഘോഷിച്ചത്.

എന്നാല്‍ സിനിമയുടെ അഞ്ചിന്റെയും പത്തിന്റെയും ദിനങ്ങളില്‍ കേക്ക് മുറിക്കാനും വീതം വയ്ക്കാനുമൊന്നും പ്രണവിനെ കിട്ടില്ല എന്നതാണ് സത്യം, ശരിക്കും കാറ്റ് പോലെ ഒരു മനുഷ്യന്‍.ഒന്നിനും പിടി കൊടുക്കാതെ അയാള്‍ ഇങ്ങനെ പറക്കട്ടെ, അതിനൊരു സൗന്ദര്യമുണ്ട്, മലയാള സിനിമയില്‍ ഇന്ന് വരെ മറ്റാരും കൊണ്ടുവന്നിട്ടില്ലാത്ത ഒരുതരം പ്രത്യേക സൗന്ദര്യം..

Tags

Related Articles

Post Your Comments


Back to top button
Close
Close