AwardsCinemaGeneralKeralaLatest NewsMollywood

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് വേണ്ടി മത്സരിക്കുന്നത് ഇവരൊക്കെയാണ്

 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് വേണ്ടിയുള്ള സ്ക്രീനിംഗ് തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ടി വി ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. മാര്‍ച്ച് രണ്ടാം വാരം പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കും.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പ്രിഥ്വിരാജ്, സലിം കുമാര്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവരാണ് മികച്ച നടനാകാന്‍ വേണ്ടി മത്സരിക്കുന്നത്. മികച്ച നടിക്കുള്ള അവാര്‍ഡിനായുള്ള പോരാട്ടം പ്രധാനമായും മഞ്ജു വാര്യരും പാര്‍വതിയും തമ്മിലാണ്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സിഐഎ, രാമന്‍റെ ഏദന്‍തോട്ടം, ടേക്ക് ഓഫ്, രക്ഷാധികാരി ബൈജു, കറുത്ത ജൂതന്‍ എന്നിവ മികച്ച ചിത്രത്തിന്‍റെ പട്ടികയില്‍ ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. സംവിധായകരായ ഡോ. ബിജു, മനോജ്‌ കാന, എഴുത്തുകാരന്‍ ചെറിയാന്‍ കല്പകവാടി, ക്യാമറമാന്‍ സന്തോഷ്‌ തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, നടി ജലജ നിരൂപകന്‍ എം രാജിവ് കുമാര്‍ എന്നിവരാണ് അവാര്‍ഡ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

Related Articles

Post Your Comments


Back to top button
Close
Close