BollywoodCinemaGeneralLatest NewsNEWSWOODs

വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ശ്രീദേവി അവശയായിരുന്നു; കൂട്ടുകാരിയുടെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ സിനിമയിലെ മുഖ ശ്രീ നടി ശ്രീദേവി വിടവാങ്ങി. മുംബൈയില്‍ അന്ത്യയാത്ര ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ വീണ്ടും ചര്ച്ചയകുകയാണ് നടിയുടെ മരണത്തെക്കുറിച്ചറിഞ്ഞ കൂട്ടുകാരിയുടെ പ്രതികരണം. ശ്രീദേവിയുടെ കളിക്കൂട്ടുകാരിയായ പിങ്കി റെഡ്ഡി ഒരു മാധ്യമത്തിനോട് നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ച.

പിങ്കിയുടെ വാക്കുകള്‍ ഇങ്ങനെ.. “എനിക്കെന്റെ സഹോദരിയെയാണ് നഷ്ടമായത്. അവരുടെ മരണം ഞെട്ടലുളവാക്കുന്നതാണ്. അത് ഞങ്ങളെ തകര്‍ത്തു കളഞ്ഞു.
അനന്തരവന്‍ മോഹിത് മര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായില്‍ പോകുന്നതിന് മുന്‍പ് ശ്രീദേവിയ്ക്ക് തീരെ സുഖമില്ലായിരുന്നു. ദുബായിലേക്കു ശ്രീദേവി പോകുന്ന അന്ന് ഞാന്‍ അവളോട് സംസാരിച്ചിരുന്നു. അവള്‍ അന്ന് പനി പിടിച്ചു അവശയായിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടായിരുന്നു. ഭയങ്കര ക്ഷീണിതയായിരുന്നു അവര്‍. എന്നാല്‍ വിവാഹത്തിന് തനിക്ക് പോയേ പറ്റൂ എന്ന് അവള്‍ പറഞ്ഞിരുന്നു.

sreedevi childhood fried  pinki

ആദ്യം അച്ഛനും മകനും, പിന്നിട് നായികാ നായകന്മാര്‍; ശ്രീദേവി തമിഴ് സിനിമയില്‍ ചെയ്തത്

അവളുടെ മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അതെന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു . ആളുകള്‍ അവളുടെ മരണം ഒരു തമാശയായാണ് കണ്ടത്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്നെ ശരിക്കും സ്വസ്ഥമാക്കി. കൊഴുപ്പ് കുറയ്ക്കാനും മറ്റും നടത്തിയ ശസ്ത്രക്രിയകളാണ് അവളുടെ മരണത്തിനു കാരണമെന്ന് പലരും പറഞ്ഞു. അവള്‍ ചെയ്ത അല്ലെങ്കില്‍ അവളുടെ നല്ല കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം ആളുകള്‍ എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. അവള്‍ മരിച്ചതിന് ശേഷവും എങ്ങനെയാണ് ഇത്തരത്തില്‍ തരം താണതും നിന്ദ്യവുമായ പ്രചാരണങ്ങള്‍ നടത്താന്‍ സാധിക്കുന്നത്.”

ശ്രീദേവിയുടെ മരണത്തെ ചൊല്ലി ദുരൂഹതകള്‍ ഉണ്ടെന്നുള്ള പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് അവയെ പാടേ തള്ളി മരണത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്നും നടിയുടേത് മുങ്ങി മരണമാണെന്നുമുള്ള ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു എന്നും എന്നാല്‍ അതല്ല മരണകാരണം ദുബായിലെ ഹോട്ടലിലെ ബാത്ടബ്ബില്‍ ബോധരഹിതയായി വീണ് ശ്വാസകോശത്തില്‍ വെള്ളം കയറി തന്നെയാണ് ശ്രീദേവി മരിച്ചതെന്ന് വ്യക്തമാക്കി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

സിനിമ പോലെ അത്ര സുന്ദരമല്ല ശ്രീദേവിയുടെ കുടുംബജീവിതം

shortlink

Related Articles

Post Your Comments


Back to top button