BollywoodCinemaFilm ArticlesGeneralIndian CinemaKollywoodMollywoodNEWSWOODs

ആരാധകരെ ഞെട്ടിച്ച സിനിമയിലെ ദുരൂഹമരണങ്ങള്‍

സിനിമയുടേത് മായിക ലോകമാണ്. അവിടെ വാഴുന്നവരെപ്പോലെ തന്നെ വീഴുന്നവരുമുണ്ട്. വെളളിവെളിച്ചത്തില്‍ നില്ക്കുമ്പോഴും ജീവിതം പലര്‍ക്കും ദുസഹമാകുന്നു. സിനിമ നല്‍കുന്ന പ്രശസ്തിക്കു പിന്നിലെ മാനസികസംഘര്‍ഷങ്ങളാണ് പലപ്പോഴും ജീവിതം തന്നെ അവസാനിപ്പിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ആസ്വാദകരെ ഞെട്ടിച്ച സിനിമയിലെ ദുരൂഹമരണങ്ങള്‍….

മിസ് കുമാരി

miskumari death

ആദ്യകാല മലയാള സിനിമയില്‍ തിളങ്ങിനിന്ന മിസ് കുമാരിയുടെ മരണത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. വയറുവേദനയെ തുടര്‍ന്നാണ് മിസ്‌കുമാരിയെന്ന ത്രേസ്യാമ്മ മരിച്ചെതെന്നാണ് അക്കാലത്തു പുറത്തു വന്ന വാര്‍ത്തകളില്‍ പറയുന്നത്.1969 ജൂണിലാണ് മിസ് കുമാരി മരിച്ചത്. എന്നാല്‍ അവരെ അടുത്തറിയാവുന്ന പഴയകാല പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള പലരും പല അവസരങ്ങളിലായി മിസ് കുമാരിയുടെ പെട്ടെന്നുളള മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.ഭരണങ്ങാനം സ്വദേശിനിയായ നടി വിവാഹ ശേഷം സിനിമയില്‍ നിന്നു മാറിനില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളാണ് സംശയ കാരണം.എഞ്ചിനിയറായിരുന്നു അവരുടെ ഭര്‍ത്താവ് അവരെ സിനിമയില്‍ നിന്നു നിര്‍ബന്ധിച്ചു മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.തന്നെ സമീപിച്ച ഒരു പ്രൊഡ്യുസറോട് അഭിനയിക്കാന്‍ തയ്യാറാണെന്നു പറഞ്ഞെങ്കിലും പിന്നീടവര്‍ പിന്‍മാറിയ സംഭവവും ഇതിനിടയിലുണ്ടായി.അഭിനയജീവിതത്തെ അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു.കടുത്ത ഏകാന്തത,ഭയം,സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ പല കാരങ്ങള്‍ അവരെ തളര്‍ത്തിയെന്നാണ് അവരെ പരിചയമുളളവര്‍ പറയുന്നത്.

നീ എന്നെ കളിയാക്കാനായി എഴുതിയ കഥയല്ലേ? ശ്രീനിവാസനോട് ദേഷ്യപ്പെട്ട് മമ്മൂട്ടി

വിജയശ്രീ

vijayasree-

1974ല്‍ ഇരുപത്തിയൊന്നാം വയസിലാണ് വിജയശ്രീ ആത്മഹത്യചെയ്തത്. അക്കാലത്തെ മലയാളസിനിമയിലെ ഏറ്റവും സുന്ദരിയും സെക്‌സിയുമായ നടിയായിരുന്നു അവര്‍.പ്രശസ്തനായ ഒരു നിര്‍മ്മാതാവാണ് വിജയശ്രീയുടെ ആത്മഹത്യക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. ഈ നിര്‍മ്മാതാവിന്റെ , വടക്കന്‍ പാട്ടു വിഷയമാക്കി എടുത്ത സിനിമയില്‍ അഭിനയിക്കാനെത്തിയ വിജയശ്രീയുടെ നഗ്ന ഫോട്ടോകള്‍ ഇയാളെടുക്കുകയും പിന്നീട് അതുപയോഗിച്ചു ബ്‌ളാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ ജീവനൊടുക്കിയതെന്നായിരുന്നു അക്കാലത്തു സിനിമാ വ്യത്തങ്ങളിലെ സംസാരം.വിജയശ്രിയുടെ ജീവിതകഥയാണ് ജയരാജിന്റെ നായിക എന്ന സിനിമ.

റാണിപത്മിനി

rani pathmini death

80കളില്‍ സൗത്തിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിസയിലെ പ്രശസ്ത നടിയായിരുന്നു റാണി പത്മിനി. സൗന്ദര്യവും അഭിനയ ശേഷിയും കൊണ്ട് കുറഞ്ഞ കാലയളവിനുളളില്‍ തന്നെ റാണി മലയാളം,തമിഴ്,കന്നട ഭാഷകള്ല്‍ ശ്രദ്ധേയയായി.പറങ്കിമല,ശരം,കിളിക്കൊഞ്ചല്‍,സംഘര്‍ഷം തുടങ്ങിയ ചിത്രങ്ങല്‍ റാണിയെ മലയാളികളുടെ പ്രിയനടിയാക്കി മാറ്റി. 1986 ഒക്ടോബറിലാണ് റാണി കൊല്ലപ്പടുന്നത്. റാണിയുടെ ഡ്രൈവര്‍ ജനലുരാജ്, വാച്ചര്‍ലക്ഷ്മീനരസിംഹം, കുശിനിക്കാരന്‍ ഗണേശന്‍ എന്നിവരെ റാണിയെയും, അമ്മ ഇന്ദുകുമാരിയെയും കൊലപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തു. വീടു പണിയാനായി റാണിയുടെ അക്കൗണ്ടില്‍ നിന്നെടുത്തു വെച്ചിരുന്ന 15ലക്ഷം രൂപയ്ക്കു വേണ്ടിയായിരുന്നു കൊലപാതകം നടത്തിയെതെന്നാണ പ്രതികളുടെ മൊഴി. എന്നാല്‍ റാണിക്കു ഉന്നതനായ തമിഴ് രാഷ്ട്രീയ നേതാവിന്റെ അനന്തരവനുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിനു പിന്നിലെന്നും വാര്‍ത്തകള്‍ പരന്നു. ഉന്നത രാഷ്ട്രിയ സ്വാധീനമാണ് റാണിയുടെ കൊലപാതകത്തിനു പിന്നിലെന്നു അവരുടെ ആരാധകരും വിശ്വസിച്ചു.പോലീസിന്റെ ഇടപെടലാണ് സഹായികളുടെമേല്‍മാത്രം കുറ്റം ആരോപിക്കാന്‍ ഇടയാക്കിയതെന്നും അക്കാലത്തു ആരോപണം ഉണ്ടായി.

ശോഭ

നാലാമത്തെ വയസില്‍ തമിഴ് സിനിമയിലുടെ കുഞ്ഞുതാരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ശോഭ.യഥാര്‍ത്ഥപേര് മീനാക്ഷി.1965ല്‍ ജീവിതയാത്രയിലൂടെയാണ് ശോഭ മലയാള സിനിമയില്‍ അഭിനയം തുടങ്ങുന്നത്.ശാലിനി വളരെ വേഗത്തില്‍ അവര്‍ മലയാളികളുടെ നല്ല അഭിനേത്രി സങ്കല്പങ്ങളിലേക്കു കൂടുതലായി അടുത്തു.അഭിനയ മികവിന്റെ ഉര്‍വ്വശിപ്പട്ടവും ശോഭയെത്തേടിയെത്തി. മികച്ച നടിക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നേടി.വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമായിരുന്ന പ്രശസ്ത സിനിമോട്ടോഗ്രാഫറും ഡയറക്ടറുമായിരുന്ന ബാലുമഹേന്ദ്രയുമായി ശോഭക്കുണ്ടായ പ്രണയം 1978 ല്‍ രഹസ്യ വിവാഹത്തിലാണ് ചെന്നെത്തിയത്.ഒടുവില്‍ ആ ബന്ധത്തിലെ വിളളല്‍ ശോഭയെ ആത്മഹത്യയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്.1980 മേയ് മാസത്തില്‍ 17 വയസിലാണ് ശോഭയിലെ അതുല്യപ്രതിഭ സിനിലാ ആസ്വാദകരെ തീരാ ദുഖത്തിലാഴ്ത്തി കടന്നു പോയത്.ശോഭയുടെ മരണം പിന്നീടൊരു സിനിമക്കും വിഷയമായി-കെ.ജി.ജോര്‍ജ്ജിന്റെ ലേഖയുടെമരണം ഒരുഫ്‌ളാഷ് ബാക്ക്.

സില്‍ക്ക് സ്മിത

സില്‌ക്കെന്ന പേരില്‍ തെന്നിന്റ്യന്‍ സിനിമയിലെ സെക്‌സ് റാണിയായി സിനിമാ പ്രക്ഷകരെ തന്റെ അഭിനയജീവിതത്തിലുടനീളം രസിപ്പിച്ച വിജയലക്ഷ്മിയുടെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു.കുടുംബത്തെ രക്ഷിക്കാനായി എടുത്തണിഞ്ഞ മാദകത്തിടമ്പെന്ന ചായക്കുട്ടിനെ ഒടുവില്‍ അവരുടെ കുടുംബവും തളളിപ്പറഞ്ഞു.സദാചാരത്തിന്റെ ശരിതെറ്റുകള്‍ക്കിടയില്‍ സ്മിത എല്ലാവര്‍ക്കും കാശുണ്ടാക്കാനുളള മാര്‍ഗ്ഗം മാത്രമായിരുന്നു .ഒടുവില്‍ നന്ദികേടിന്റെലോകത്തിന് അവര്‍ മരണം കൊണ്ടാണ് ഉത്തരം നല്കിയത് .1996 ല്‍ ചെന്നെയിലെ അപ്പാര്‍ട്ടുമെന്റിലെ കിടക്കമുറിയിലെ സീലിംഗ് ഫാനില്‍ സ്മിത, ജീവിതത്തെയും വെറുപ്പുകളെയും തന്നില്‍ നിന്നും ആട്ടി അകറ്റി.17 വര്‍ഷങ്ങള്‍ക്കിടയില്‍ 450 സിനിമകളിലാണ് അവര്‍ അഭിനയിച്ചത്.മരണകാരണമായി പറയുന്നത് പ്രണയനൈരാശ്യവും,കടവും മദ്യപാനവും പിന്നെ ഡിപ്രഷനും.പന്നീട് ആ ജീവിതം ഡേര്‍ട്ടീ പിക്ചറെന്ന  സിനിമയാക്കപ്പെട്ടു.

കമല്‍ഹാസനുമായുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് മീന

മയൂരി

mayoori death

സമ്മര്‍ ഇന്‍ ബേത്‌ലഹേമിലൂടെ മലയാള സിനിമയിലെത്തിയ മയൂരി ആകാശഗംഗ, അരയന്നങ്ങളുടെ വീട് തുടങ്ങി നിരവധി സിനിമകളിലൂടെ പ്രക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2005ല്‍ ഇരുപത്തിരണ്ടാമത്തെ വയസില്‍ ‘ജീവിതത്തില്‍ പ്രതീക്ഷനഷ്ടപ്പെട്ടു ഞാന്‍ പോകുന്നു’ എന്നൊരു ആത്മഹത്യാക്കുറിപ്പെഴുതി വെച്ചുകൊണ്ട് മയൂരി ജീവിതത്തോടെ വിടപറഞ്ഞു.പ്രണയ പരാജയവും സ്‌ട്രെസും മരണകാരണമായി പറയപ്പെടുന്നു.

നന്ദൂ(പ്രിന്‍സ്)

പ്രശസ്തരായ മൂന്നു നായികമാരുടെ(കലാരഞ്ജിനി,കല്പന,ഉര്‍വ്വശി) സഹോദരനായി സിനിമയിലെത്തിയ പ്രിന്‍സ് ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു.1989ല്‍ പുറത്തിറങ്ങിയ ലയനത്തിലൂടെയാണ് പ്രിന്‍സ് അഭിനയം തുടങ്ങിയത്. സെമി സെക്‌സി സിനിമ ലയത്തില്‍ സില്‍ക്ക് സ്മിതയുടൊപ്പം നായകനായിട്ടായിരുന്നു അരങ്ങേറ്റം.1989 ല്‍ ഇരുപത്തേഴാമത്തെ വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരണം. മരണകാരണം ഇപ്പോഴും അവ്യക്തം.പ്രണയപരാജയത്തെ തുടര്‍ന്നുണ്ടായ ഡിപ്രഷനാണെന്നും അതല്ല സോഫ്റ്റ് പോണ്‍ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് മരണകാരണമെന്നും പറയപ്പടുന്നു.

ശ്രീനാഥ്


ശാലിനി എന്റെ കൂട്ടുകാരി ആദ്യ സിനിമ.1984ല്‍ ശാന്തിക്യഷ്ണയുമായി പ്രണയ വിവാഹം. പിന്നീട് വേര്‍പിരിയല്‍.സിനിമയില്‍ തിളങ്ങിന്ന്ിരുന്ന ശ്രീനാഥ് പതിയെ സജീവല്ലാതാകുന്നു.പിന്നീട് സീരിയലുകളിലുടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.2010 ഏപ്രില്‍ കോതമംഗലത്തുളള ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.53 വയസായിരുന്നു.സിനിമാരംഗത്തുനിന്നുണ്ടായ അവഗണനയാണ് മരണകാരണമെന്ന ആരോപണം ഉണ്ടായി. അഭിനയിക്കാന്‍ പറഞ്ഞുവെച്ചിരുന്ന വേഷം നല്‍കാത്തതാണ് ശ്രീനാഥിനെ മാനസികമായി തളര്‍ത്തിയതെന്ന ആരോപണവും ഉണ്ടായി.

കലാഭവന്‍ മണി

മലയാളസിനിമ ഏറ്റവും അധികം ആരാധക സ്‌നേഹം കണ്ടറിഞ്ഞത് മണിയുടെ മരണത്തിലായിരുന്നു. മണി എത്രത്തോളം സാധാരണക്കാരാല്‍ സ്‌നേഹിക്കപ്പെട്ടിരുന്നെന്നു മനസിലായ ദിനങ്ങള്‍ക്കാണ്2016മാര്‍ച്ചുമാസം സാക്ഷിയായത്്. മെഥനോളിന്റെ സാന്നിധ്യം മണിയുടെ ആന്തരിക അവയവങ്ങളില്‍ കണ്ടെത്തിയതോടെ നിരവധിസംശങ്ങളും മരണത്തെപ്പറ്റി ഉണ്ടായി. മണിയുടേത് അസ്വാഭാവിക മരണമാണെന്നു തെളിഞ്ഞതോടെ കുടുംബം പല സംശയങ്ങളും പ്രകടിപ്പിച്ചു.പോലീസ് അന്വേഷണങ്ങള്‍ക്കും ഇതുവരെയും ക്യത്യമായ ഉത്തരം നല്‍കാനായിട്ടില്ല.

ദിവ്യ ഭാരതി

 

പത്തൊന്‍പതാം വയസിലാണ് ദിവ്യഭാരതി സ്വന്തം അപ്പാര്‍ട്ടുലെന്റിന്റെ അഞ്ചാം നിലയില്‍ നിന്നും മരണത്തിലേക്കുവീണത്. 90കളില്‍ ഹിന്ദിസിനിമയിലെ ഭാവി വാഗദാനമായി ഉയര്‍ന്നു വന്ന ദിവ്യയുടെ മരണത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നു. ആത്മഹത്യയെന്നു പോലീസ് പറയുമ്പോഴും കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയതാണോ തളളി ഇട്ടതാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. ദിവ്യയുടെ മരണത്തില്‍ ഭര്‍ത്താവ് സജീദ്‌നാദിയവാലയുടെ പങ്കും സംശയിക്കപ്പെട്ടിരുന്നു.

ജിയാഖാന്‍

2013 ല്‍ ഇരുപത്തിയഞ്ചാം വയസിലാണ് ജിയ തൂങ്ങിമരിച്ചത്. അമ്മ റാബിയാഖാന്‍, നടന്‍ സൂരജ് പഞ്ചോളിയെ കുറ്റക്കാരനായി ചൂണ്ടിക്കാട്ടുന്നു. കൊലപാതകമാണ്, ആത്മഹത്യയല്ല ജിയയുടേതെന്നാണ് റാബിയഖാന്‍ പറയുന്നതിനുകാരണം ജിയയുടെ ഡയറിയിലെ വാചകങ്ങളാണ്. ഡയറിയില്‍ ഇരുവരുടെയും ഇടയിലെ അസംത്യപ്തമായ ബന്ധത്തെപ്പറ്റിയും പ്രശ്‌നങ്ങളെപ്പറ്റിയും പറയുന്നുണ്ട്. ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.

ഗുരുദത്ത്

gurudath

ഡയറക്ടര്‍,പ്രൊഡ്യൂസര്‍,നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായി. നിരവധി മോഹിപ്പിക്കുന്ന ഗാനങ്ങള്‍ ഹിന്ദി സിനിമക്കു നല്കിയ ഗുരുദത്തും ആത്മഹത്യയിലാണ് അവസാന ആശ്രയം കണ്ടെത്തിയത്. അധികമായ അളവില്‍ ഉറക്കഗുളിക ഉളളില്‍ചെന്നതായിരുന്നു മരണകാരണം. മദ്യവും ഡിപ്രഷനും എല്ലാം കൂടി ദത്തിന്റെ ജീവിതം അപഹരിച്ചു.

പ്രശസ്തിയുടെ ഉയരങ്ങളില്‍ നില്ക്കുമ്പാഴും താരങ്ങളില്‍ പലരും സംത്യപതരല്ല എന്നതാണ് വാസ്തവം. സുന്ദരമെന്നു പുറം ലോകത്തിനു തോന്നുന്ന ജീവിതങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലുടെയാണ് കടന്നു പേകുന്നത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടാല്‍ കരിയര്‍ തകരുമെന്ന അവസ്ഥ അവരെ ഭയപ്പെടുത്തുന്നു. ലഭിച്ചപ്രശസ്തി നിലനിര്‍ത്താനായി എടുക്കേണ്ടി വരുന്ന സ്‌ട്രെയിനും അവരെ അസ്വസഥരാക്കുന്നു. കുടുംബത്തിന്റെ ഇടപെടലുകള്‍, പ്രണയനൈരാശ്യം തുടങ്ങി പലകാരണങ്ങളുണ്ട് ഓരോ അസ്വഭാവിക മരണത്തിനുപിന്നിലും. നടിമാര്‍ക്കാ്ണ് കൂടുതലായും ദൂരൂഹമരണങ്ങള്‍ക്കു ഉണ്ടായിട്ടുളളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാനസികമായി വേഗം തകര്‍ന്നുപോകുന്നത് അവരാണ്. ക്രിയേറ്റിവിറ്റിയുളളവര്‍, കലാകാരന്മാര്‍ ഇമോഷണലി വേഗം തളര്‍ന്നു പോകുന്നവരാണ് എന്നുംപറയപ്പെടാറുണ്ട്.സിനിമയില്‍ പുരുഷന്മാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ സ്ത്രീകളെയാണ് പലകാരണങ്ങളാലും ഡിപ്രഷനും സ‌ട്രെസും കൂടുതലായി ബാധിക്കുന്നത്. പല ബോളിവുഡ് നടിമാരും തങ്ങള്‍ അനുഭവിച്ച ഡിപ്രഷനെപ്പറ്റി തുറന്നു പറഞ്ഞിട്ടുളളതു കൂട്ടിവായിക്കുമ്പോള്‍ ഇക്കാര്യം മനസിലാക്കാനാവും.

shortlink

Related Articles

Post Your Comments


Back to top button