BollywoodLatest News

‘ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കണം’ വികാര ഭരിതനായി ബോണി കപൂർ

മുംബൈ: “തനിയ്ക്ക് അവള്‍ പ്രണയിനിയായിരുന്നു, ഞങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ക്ക് നടിയായിരുന്നു. എന്നാൽ മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്‍റെ നെടുംതൂണ്‍..ഭാര്യയുടെ മരണത്തില്‍ കണ്ണീരോടെ ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ശ്രീദേവിയുടെ സംസ്‌കാരത്തിന് ശേഷവും നൊമ്പരമാകുന്നത്.തന്റെ സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയും നഷ്ടപ്പെട്ടത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകില്ല.

തനിക്കൊപ്പം ഉറച്ച് നിന്ന ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ശ്രീദേവിയുടെ ആരാധകര്‍ എന്നിവരോട് നന്ദി അറിയിക്കുന്നതായും ബോണി ട്വിറ്ററില്‍ കുറിച്ചു. അര്‍ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും തനിക്കും മക്കളായ ഖുശിയ്ക്കും ജാന്‍വിയ്ക്കും അവര്‍ താങ്ങായിരുന്നുവെന്നും ബോണി. നികത്താനാകാത്ത നഷ്ടം അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ കുടുംബത്തോടെ ശ്രമിക്കുകയാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി.

അതേസമയം ശ്രീദേവിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു. തങ്ങളെ വെറുതെ വിടൂ എന്നും അവർ ആവശ്യപ്പെട്ടിരുന്നു.കുടുംബത്തിന് ഏറ്റവും ദുഃഖകരമായ സമയമാണ്. രാജ്യമെമ്പാടുമുളള ആരാധകരുടേയും സുഹൃത്തുക്കളുടേയും സാന്ത്വനമാണ് ഏറ്റവും വലിയ പിന്തുണയെന്നും കുടുംബം പ്രതികരിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close