Latest NewsMollywood

ആരോടും പറയാതെ പ്രണവ് ഹിമാലയത്തിലേക്ക് പോയതിന്റെ കാരണം വെളിപ്പെടുത്തി കല്യാണി

ലയാളത്തിലെ പ്രിയ താരം മോഹൻലാലിൻറെ മകൻ പ്രണവ് നായകനായ ആദ്യ ചിത്രം ആദിയുടെ റിലീസിനു ശേഷം പ്രേക്ഷകരുടെ പ്രതികരണം പോലുമറിയാതെ ഹിമാലയത്തിലേക്ക് പ്രണവ് നാടുവിട്ടതിന്റെ കാരണം ആർക്കും ഇതുവരെ അറിവില്ല.എന്നാൽ മോഹന്‍ലാലിന് പോലും അറിയാത്ത ആ രഹസ്യം കളികൂട്ടുക്കാരിയായ കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കയാണ്.

അപ്പുവിന്റെ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയത് അവന് വേണ്ടി ദൈവം തീരുമാനിച്ച ചിത്രമാണെന്നാണ്. മരങ്ങളിലും, മലകളിലുമൊക്കെ വലിഞ്ഞ് കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളു, റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയത് ഒരു വിചിത്രമായ കാരണം കൊണ്ടാണ്. അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റ് ആയി പോയി, മൗണ്ട് ക്ലൈംബിംഗ് നടത്തി കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനായിരുന്നു യാത്ര.

യാത്രപോകുമ്പോൾ എപ്പോഴും 500 രൂപയാണ് കൈയില്‍ കരുതുക. ലോറിയിലും, മറ്റ് വണ്ടികളിലും ലിഫ്റ്റ് ചോദിച്ച്‌ പോകുന്നതാണ് പതിവ്. കൈയ്യില്‍ പൈസ ഇല്ലാതെ വരുമ്പോൾ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാന്‍ പറയും. പ്രണവിന് സിനിമയിലൊന്നുമല്ല, ഒരു ഫാം നിര്‍മ്മിക്കുക എന്നതാണ് സ്വപ്നം. നിറയെ മരങ്ങളും, പക്ഷികളും, പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു കാട്. ആരെയും ഉപദേശിക്കാന്‍ ഇഷ്ടമില്ലാത്ത അപ്പുവിന് ആരുടെയും ഉപദേശം കേള്‍ക്കുന്നതും ഇഷ്ടമല്ല -കല്യാണി പറഞ്ഞു

Tags

Related Articles

Post Your Comments


Back to top button
Close
Close