
സിനിമയ്ക്കകത്തും പുറത്തും നല്ല സുഹൃത്തുക്കളാണ് മലയാളികളുടെ പ്രിയ താരം മോഹൻലാലും സംവിധായകൻ പ്രിയ ദർശനും.ഇരുവരുടെയും കുടുംബങ്ങളും വലിയ സ്നേഹത്തിലാണ്. എന്നാൽ മോഹൻലാലിൻറെ മകൻ പ്രണവും പ്രിയദർശന്റെ മകൾ കല്യാണിയും തമ്മിൽ പ്രണയിത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇരുവരും കഴിഞ്ഞ വർഷമാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.ഇരുവരും ഒരുമിച്ച് നിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ പല വാർത്തകളും എത്തി.എന്നാൽ ഇതിനു മറുപടിയുമായി കല്യാണി എത്തി.
പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചു തരുന്നത്. ഞാന്‍ ഉടന്‍ അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. അമ്മയാണ് സുചിത്രയാന്റിയ്ക്കു അയച്ചു കൊടുക്കുന്നത്. ‘കണ്ടോ, നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നു’ എന്നുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. തനിക്കിപ്പോൾ പ്രണയമല്ല തന്റെ ചിത്രങ്ങളാണ് വലുതെന്നും കല്യാണി പറഞ്ഞു.
Post Your Comments