SongsVideos

പ്രമുഖരുടെ കലാലയ കാഴ്ചകൾ കാണിച്ച് ഈ ഗാനം

കലാലയം എന്നും മധുരമുള്ള ഒരു ഓർമ്മയാണ്.ഒരിക്കലെങ്കിലും പഠിച്ചു വളർന്ന സ്ഥലത്തേക്കു മടങ്ങി എത്തണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്.അത് കൊണ്ട് തന്നെ കലാലയ കാഴ്ച്ചകൾ കാണിക്കുന്ന ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും.അത്തരത്തിൽ ഒരു ഗാനമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിച്ചു സി എച് മുഹമ്മദ് നിർമ്മിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ ദീപക് ദേവിന്റെ സംഗീത സംവിധാനത്തിൽ ജാസി ഗിഫ്റ്റ് ആലപിച്ച കാലം പോയാലും.കേരളത്തിലെ പ്രമുഖ വ്യക്തികളെയും അവർ പഠിച്ച പ്രമുഖ കലാലയങ്ങളുടെയും ചിത്രങ്ങൾ കാണിക്കുന്ന ഈ ഗാനം മലയാളത്തിലെ ക്യാമ്പസ് ഗാനങ്ങളിൽ മികവുറ്റതാണ് .മമ്മൂട്ടി കോളേജ് അദ്ധ്യാപകനായി എത്തുന്ന ഇ ചിത്രത്തിൽ ഗോകുൽ സുരേഷ്,പൂനം ബജ്‌വ,സന്തോഷ് പണ്ഡിറ്റ് ,ഉണ്ണി മുകുന്ദൻ ,ലെന തുടങ്ങിയവർ വേഷമിടുന്നു. ക്യാമ്പസ്സിൽ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റി പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താൻ കഴിയുന്ന ഈ സിനിമയുടെ ഇതിവൃത്തം.

Film : Masterpiece
Directed By : Ajai Vasudev
Produced By : C H Muhammed
Written by : Udaykrishna
Production company : Royal Cinemas
Music: Deepak Dev
Lyrics : Hari narayanan
Singer : Jassie gift
arranged and programmed : Aloshya Kav.
Electric and Acs guitars : Deepu sasidharan.
Sessions recorded at Dev’s Wonderland Cochin.

Tags

Related Articles

Post Your Comments


Back to top button
Close
Close