CinemaGeneralKollywoodLatest News

കാജല്‍ തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു

തമിഴ്, തെലുഗു സിനിമകളിലെ മുന്‍നിര നായികയാണ് കാജല്‍. മഹേഷ്‌ ബാബു, രാം ചരണ്‍ തേജ, വിജയ്‌, സൂര്യ, കാര്‍ത്തി എന്നിവരുടെ ഭാഗ്യ നായികയായ അവര്‍ അടുത്തിടെ ബോളിവുഡിലും അരങ്ങേറിയിരുന്നു.

അടുത്തിടെ മാധ്യമങ്ങളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ കാജല്‍ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ വെളിപ്പെടുത്തി. ക്രിക്കറ്റ് ഏറെ ഇഷ്ടപ്പെടുന്ന അവരുടെ പ്രിയപ്പെട്ട കളിക്കാരന്‍ രോഹിത് ശര്‍മയാണ്. സിനിമയ്ക്ക് വേണ്ടി എല്ലാതരം വേഷങ്ങളും അണിയുമെങ്കിലും സാരിയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് നടി പറയുന്നു. സൌന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ ഡയറ്റ് പാലിച്ചു കൊണ്ടാണ് സൌന്ദര്യം നിലനിര്‍ത്തുന്നത് എന്നായിരുന്നു മറുപടി.

ചാര്‍ളീസ് ഏഞ്ചല്‍സ് പോലെയുള്ള ആക്ഷന്‍ കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്ന കാജല്‍ അങ്ങനെയുള്ള ചിത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്.

Tags

Post Your Comments


Back to top button
Close
Close