GeneralLatest NewsMollywood

പ്രണവ് മോഹന്‍ലാലിനെ പ്രണയിക്കുന്ന ആദ്യത്തെ പെണ്‍കുട്ടി ആരായിരിക്കും?

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയെ കുറിച്ച് അടുത്തിടെയാണ് അരുണ്‍ ഗോപി പ്രഖ്യാപിച്ചത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും. ആദിയുടെ വന്‍ വിജയത്തെ തുടര്‍ന്ന് പ്രണവും രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ചെയ്യുന്ന സിനിമയെ കുറിച്ച് ആരാധകര്‍ക്ക് പ്രതിക്ഷകള്‍ ഏറെയാണ്‌.

ആദിയില്‍ നിന്ന് വ്യത്യസ്തമായി പ്രണയത്തിന് പ്രാധാന്യം കൊടുക്കുന്നതായിരിക്കും തന്‍റെ പുതിയ സിനിമയെന്ന് അരുണ്‍ ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നായികയെ തേടി അദ്ദേഹം ഫേസ്ബുക്കില്‍ പരസ്യം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22, 23 തിയതികളില്‍ ദുബായില്‍ വച്ചാണ് ഓഡിഷന്‍ നടക്കുക.

 

പ്രണയിക്കുന്നതിന് വിമുഖതയുള്ള പ്രണവ് അങ്ങനെയുള്ള രംഗങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് നേരത്തെ പറഞ്ഞിരുന്നു. താരപുത്രനെ വെള്ളിത്തിരയില്‍ പ്രണയിക്കുന്ന ആദ്യ നടി ആരായിരിക്കും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close