CinemaGeneralKollywoodNEWS

ചിമ്പു-നയന്‍‌താര ഹോട്ട് സീന്‍; നയന്‍താര ലേഡീ സൂപ്പര്‍സ്റ്റാര്‍ ആയതിന്‍റെ കാരണം ഇങ്ങനെ!

തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ താരമാരെന്ന ചോദ്യത്തിന് നയന്‍താര എന്ന ഒറ്റ ഉത്തരമേയുള്ളൂ, ഗ്ലാമറസ് വേഷങ്ങളിലൂടെ വന്നു പക്വതയാര്‍ന്ന കരുത്തുറ്റ സ്ത്രീ വേഷങ്ങളിലൂടെ ശ്രദ്ധേയായി കൊണ്ടിരിക്കുന്ന നയന്‍താര വല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ചിമ്പുവുമായുള്ള ചുണ്ട് കടി വിവാദം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ നയന്‍താര അന്നെടുത്ത നിലപാട് ധീരമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് സൂപ്പര്‍ താരം ചിമ്പു. ഏതു കഥാപാത്രത്തെയായാലും അത് ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് നയന്‍സിനെ തെന്നിന്ത്യന്‍ നിരയിലെ സൂപ്പര്‍ താരമാക്കി മാറ്റിയതെന്ന് ചിമ്പു അഭിപ്രായപ്പെടുന്നു.

Tags

Post Your Comments


Back to top button
Close
Close