ആ ചിത്രത്തിന് വേണ്ടി ധര്‍മ്മജന്‍ നഷ്ടപ്പെടുത്തിയത് എട്ട് സിനിമകൾ

ലയാളത്തിലെ ഹാസ്യ താരമായ ധര്‍മജന്‍ അടുത്തിടെ അഭിനയിച്ച ചിത്രത്തിനായി താരം നഷ്ടപ്പെടുത്തിയത് കുറേ ചിത്രങ്ങളായിരുന്നു.ജയസുര്യ നായകനായി എത്തിയ ആട് ടു എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എട്ട് ചിത്രങ്ങളും കുറേ ഉത്ഘാടനങ്ങളുമാണ് ധര്‍മജന്‍ വേണ്ടെന്ന്‍ വെച്ചത്.

ആട് ടുവിന്‍റെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയില്‍ വെച്ച് ചിത്രത്തിന്‍റെ നിര്‍മാതാവ് വിജയ് ബാബു തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ഒപ്പം ധര്‍മജന് നന്ദി പറയുകയും കവിളില്‍ ഉമ്മ വെയ്ക്കുകയും ചെയ്തു.

ധര്‍മജന്‍ ഇല്ലാത്ത ഒരു രംഗവും ഇല്ല ,മഴ കാരണം 12 ദിവസം നഷ്ടപ്പെട്ടു. ധര്‍മജന്റെ നാല്‍പ്പത് ദിവസമാണ് ചിത്രത്തിനായി എടുത്തത്.എന്നാല്‍ സന്തോഷത്തോടെ ധര്‍മജന്‍ സഹകരിക്കുകയും ചെയ്തെന്ന്‍ വിജയ്‌ ബാബു പറഞ്ഞു.

Share
Leave a Comment