വീണ്ടും സുഹാന; നീന്തല്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് കിംഗ് ഖാന്‍റെ മകള്‍

കാണാന്‍ ഷാരൂഖിനെ പോലെയാണെങ്കിലും വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ വേറിട്ട പാതയിലാണ് മകള്‍ സുഹാനയുടെ സഞ്ചാരം. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് അവര്‍ പലപ്പോഴും സദാചാരവാദികളുടെ രോഷത്തിന് ഇരയായിട്ടുണ്ട്. ഇപ്പോള്‍ നീന്തല്‍ വേഷത്തിലുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്താണ് താരപുത്രി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

കൂട്ടുകാരിക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് സുഹാന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. സുഹാനയുടെ വേഷത്തെ പ്രശംസിച്ചും ഇകഴ്ത്തിയും ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.

Share
Leave a Comment