CinemaGeneralIndian CinemaInternationalLatest NewsTollywood

ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ബാഹുബലി ഇനി പാക്കിസ്ഥാനിലേക്ക്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ബാഹുബലി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സിനിമ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോകുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത‍.

മാര്‍ച്ച് 29ന് തുടങ്ങുന്ന പാക്കിസ്ഥാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന കാര്യം സംവിധായകന്‍ രാജമൌലി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

ബാഹുബലിയിലൂടെ എനിക്ക് ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. അക്കൂട്ടത്തില്‍ ഏറ്റവും സന്തോഷം തോന്നിയത് പാക്കിസ്ഥാന്‍റെ കാര്യത്തിലാണ്. രാജമൌലി പറഞ്ഞു.

പ്രഭാസ്, അനുഷ്ക ഷെട്ടി, സത്യരാജ്, റാണ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ച ബാഹുബലി 1700 കോടി രൂപയാണ് ഇതിനകം കളക്റ്റ് ചെയ്തത്. ഇന്ത്യക്ക് പുറമേ ചൈന, ജപ്പാന്‍, കൊറിയ, മ്യാന്മാര്‍. ഫിലിപ്പിന്‍സ്, വിയറ്റ്നാം, അമേരിക്ക, ലാവോസ് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം എല്ലായിടത്തും വന്‍വിജയമാണ് നേടിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close