Latest NewsMollywood

ആ വണ്ടിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ വ്യക്തി അപ്പയായിരിക്കുമെന്ന് കാളിദാസ്

ലയാളത്തിലെ സൂപ്പർ സ്റ്റാർ ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ യുവ താരങ്ങളുടെ പട്ടികയിലാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് കാളിദാസിന് കാറുകളോടും റെയ്സിംഗിനോടും വലിയ താല്പര്യമായിരുന്നു. അടുത്തിടെ നടൻ പൃഥ്വിരാജ് രണ്ട് കോടി വിലമതിക്കുന്ന ലംബോർഗിനി കാർ സ്വന്തമാക്കിയ വാർത്ത ചർച്ചാവിഷയമായിരുന്നു. എന്നാൽ ലംബോർഗിനി കാറിനെക്കുറിച്ച് കാളിദാസനും ചിലത് പറയാനുണ്ട്.

അപ്പയ്ക്കു (ജയറാം) മേളത്തോട് വലിയ ക്രേസാണ്. എനിക്ക് അതേ പോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണെന്ന് കാളിദാസ് ജയറാം. ഒരിക്കല്‍ വീട്ടില്‍ എന്റെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനിയെ കുറിച്ച് ഞാന്‍ അപ്പയ്ക്കും അമ്മയ്ക്കും ക്ലാസ് എടുത്തു.

ടെക്‌നിക്കലായ വിവരങ്ങള്‍ എല്ലാം പറഞ്ഞ ശേഷം കാറിനെ പരിചയപ്പെടുത്താനായി വീഡിയോകളും കാണിച്ചു. അപ്പോഴാണ് അപ്പയുടെ ചോദ്യം വന്നത്. കണ്ണാ ഈ വണ്ടിക്ക് എന്തു മൈലേജ് കിട്ടും ? ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ വ്യക്തി അപ്പയായിരിക്കുമെന്നു കാളിദാസ് അഭിമുഖത്തിൽ പറയുകയുണ്ടായി

Related Articles

Post Your Comments


Back to top button