CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

പ്രണവിനും കാളിദാസിനും പിന്നാലെ ഒരു താര പുത്രന്‍ കൂടി അഭിനയരംഗത്തേയ്ക്ക്!

ഇപ്പോള്‍ സിനിമാ ലോകത്ത് താര പുത്രന്മാരുടെ ആഘോഷക്കാലമാണ്. ബോളിവുഡിലും മോളിവുഡിലും അത് തന്നെയാണ്‌ അവസ്ഥ. പ്രണവ്, കാളിദാസ്, ഇവര്‍ക്ക് പിന്നാലെ ഒരു താര പുത്രന്‍ കൂടി വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു.

മലയാളത്തിനെ പ്രമുഖ നടി അംബികയുടെ മകന്‍ രാംകേശവ് അഭിനയരംഗത്തേയ്ക്ക്. കലാശന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്നു. അംബികയും കലാശനില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. രാംകേശവിന് നായികയായെത്തുന്നത് ജോവിതയാണ്. സംവിധായകനും നായകനും സ്വഭാവ നടനുമായി തമിഴകത്ത് തരംഗം സൃഷ്ടിച്ച ലിവിംഗ്സ്റ്റണിന്റെ മകളാണ് ജോവിത.

അശ്വിന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാധാ രവി, മുരുകദാസ്, മദന്‍ബാബു, അഭിഷേക്, ഭാനു ചന്ദര്‍, സായിപ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. കലൈതായ് ഫിലിംസിന്റെ ബാനറില്‍ പി.സി. ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പഴനി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായി നടക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close