BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODsWorld Cinemas

നായികയുടെ നഗ്നവിഡിയോ പുറത്ത്; സംവിധായകന്‍ അറസ്റ്റില്‍

നടിയുടെ കുളിമുറി രംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നഗ്നവിഡിയോ പുറത്തായതിനെ തുടര്‍ന്ന് നടി നല്‍കിയ പരാതിയില്‍ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയെയാണ് നടിയുടെ പരാതിൽ അറസ്റ്റ് ചെയ്തത്. നടിയുടെ അൺഎഡിറ്റഡ് ആയ കുളിമുറി രംഗം ഇന്റർനെറ്റിൽ ലീക്ക് ചെയ്തതിനാണ് അറസ്റ്റ്.

കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത സിനിമയിൽ നിന്നുള്ള ക്ലിപ്പ് ആണ് പുറത്തായത്. ഇതിൽ നടി കുളിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നടി ധരിച്ചിരുന്ന ടവ്വൽ അഴിഞ്ഞുവീഴുകയും നഗ്നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് പ്രതിഫലം മേടിച്ച നടി ആ നഗ്ന വിഡിയോ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. ചെയ്യാമെന്ന് ഉപേന്ദ്രകുമാർ പറഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നടിയുടെ നഗ്നവിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു. ചില പോൺസൈറ്റുകളിലും ഈ വിഡിയോ അപ്‌ലോ‍ഡ് ചെയ്യുകയുണ്ടായി. ഇതിനെ തുടര്‍ന്ന് നടി പരാതി നല്‍കിയത്. എന്നാല്‍ രണ്ടുമാസമായി ഒളിവിലായിരുന്നു സംവിധായകന്‍.

മദ്യപിച്ചെത്തിയ നടനെ മുറിയില്‍ കയറ്റിയില്ല; യുവനടിക്ക് ക്രൂര മര്‍ദ്ദനം

Related Articles

Post Your Comments


Back to top button