
തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ കമൽ ഹാസന്റെ മികച്ച ചിത്രങ്ങളിലൊന്നായ ഹേ റാം വീണ്ടും അവതരിക്കുന്നു. ചിത്രത്തിന്റെ ഹിന്ദിയിൽ റീമേക്ക് അവതരിപ്പിക്കുന്നത് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനാണ്. 2000 ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം തമിഴിലും ഹിന്ദിയിലും എടുത്തിരുന്നു. കൂടാതെ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും കമലഹാസനാണ് നിർവഹിച്ചത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരു പുരാവസ്തു ഗവേഷകനായ അംജിദ് അലി ഖാന്റെ വേഷത്തിൽ അഭിനയിച്ചിരുന്നു.
ഷാരുഖ് ഈ സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം കോ-പ്രൊഡ്യൂസർ ഭരത് ഷായുടെ കൈയിൽ നിന്ന് വാങ്ങിയെന്നാന്ന് മിറർ റിപ്പോർട്ട് ചെയ്തു. കമലഹാസൻ വാർത്തയെ കുറിച്ച് സ്ഥിരീകരിച്ചു, “ആ ചിത്രം പൂർത്തിയായപ്പോൾ ഷാരുഖിന് നൽകാൻ എന്റെ കൈയ്യിൽ ഒരു വാച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അദ്ദേഹം ഒരു വാച്ച് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണെന്ന് കമൽ ഹാസൻ പറഞ്ഞു.
ഹേമമാലിനി, നസറുദ്ദീൻ ഷാ, ഓം പുരി, റാണി മുഖർജി, അതുൽ കുൽക്കർണി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. കൽക്കട്ടയിൽ ഭാര്യ കാണാൻ പോകുന്ന യുവാവും അവിടുത്തെ മത കലഹങ്ങളുമാണ് ചിത്രം പറഞ്ഞത്.
കത്രീന കൈഫ് ,അനുഷ്ക ശർമ്മ എന്നിവർക്കൊപ്പം സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments