CinemaIndian CinemaKollywoodLatest NewsMovie GossipsWOODs

പ്രഭാസിന്റെ വധു തെന്നിന്ത്യന്‍ താരപുത്രിയോ? സത്യം ഇതാണ്

ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടനടനായി മാറിയ പ്രഭാസിന്റെ വിവാഹമാണ് സിനിമ ലോകത്തെ ചര്‍ച്ച. നടി അനുഷ്കയാണ് വധുവെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തെലുങ്ക് നടിയും ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരികയെ പ്രഭാസ് വിവാഹം കഴിക്കുന്നുവെന്നാണ്. ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി.

neharika

വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്. നിഹാരികയോട് കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളതെന്നും വിവാഹ ആലോചനകള്‍‌ ഇപ്പോഴില്ലെന്നും ചിരഞ്ജീവി പറഞ്ഞു. സുമന്ത് അശ്വിന്റെ പുതിയ ചിത്രത്തില്‍ നീഹാരികയാണ് നായിക. കൂടാതെ ചിരഞ്ജീവി നായകനാകുന്ന സായ് രാ നരസിംഹ റെഡ്ഡി എന്ന സിനിമയില്‍ നിഹാരിക അതിഥി വേഷത്തില്‍ അഭിനയിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.

കാജൽ അഗർവാളിന്റെ സഹോദരി അഭിനയിച്ച സൂപ്പർഹിറ്റ് മലയാള ഗാനം

Tags

Related Articles

Post Your Comments


Back to top button
Close
Close