KollywoodLatest News

വിവാഹ വേദിയിൽ പ്രേക്ഷകയുടെ ചോദ്യത്തിന് മുമ്പിൽ തലകുനിച്ച് ആര്യ ; വീഡിയോ കാണാം

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു റിയാലിറ്റി ഷോ ആണ് എങ്ക വീട്ടു മാപ്പിളൈ . തമിഴ് നടൻ ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന ഈ റിയാലിറ്റി ഷോ പലരും ആകാംഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ആര്യയുടെ തീരുമാനം മത്സരാർഥികളെ മാത്രമല്ല പ്രേക്ഷകരെയും വഞ്ചിക്കുന്ന തരത്തിലായിരുന്നു.

പതിനാറുപേരുമായി തുടങ്ങിയ ഷോ അവസാന ഘട്ടത്തിൽ എത്തിയപ്പോഴേക്കും സൂസന്ന, അഗത, മലയാളിയായ സീതാലക്ഷ്മി എന്ന മൂന്നു പേർ മാത്രമായി ഒതുങ്ങി. എന്നാല്‍ ഇവരിലാരെയെങ്കിലും ഒരാളെ താന്‍ തിരഞ്ഞെടുക്കുകയും വിവാഹം കഴിക്കുകയുമാണെങ്കില്‍ അത് ബാക്കി നില്‍ക്കുന്ന മറ്റു രണ്ടുപേര്‍ക്ക് വലിയ മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതിനാല്‍ അത്തരത്തിലൊരു തീരുമാനം എടുക്കാന്‍ തനിക്ക് സാധിക്കുകയില്ലെന്നാണ് ആര്യ ഷോയുടെ അവസാനം പറഞ്ഞത്.

മൂന്നുപെൺകുട്ടികളുടെ കുടുംബാംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട ചില പ്രേക്ഷകരും പരിപാടിയുടെ ഫൈനലിൽ പങ്കെടുത്തിരുന്നു. ആര്യയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഒരു പ്രേക്ഷക തന്നെ രംഗത്തെത്തിയിരുന്നു.

‘മൂന്നുപേരെയും വേദനിപ്പിക്കാതിരിക്കാനാണ് താങ്കൾ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുന്നു. എന്നാൽ പ്രേക്ഷകരായ ഞങ്ങൾ ശരിക്കും വഞ്ചിപ്പക്കപ്പെട്ടു. ആര്യയ്ക്ക് നല്ല വധുവിനെ കിട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പരിപാടിയിൽ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. പുറത്തുപോയ പതിമൂന്ന് മത്സരാർഥികൾ നേരത്തെ പുറത്തായപ്പോൾ നിങ്ങൾക്ക് ഈ വേദന തോന്നിയില്ലേ?’ എന്നും പെൺകുട്ടി ചോദിച്ചു.‌

ഇതിനിടെ ആര്യയുടെ അമ്മയ്ക്ക് ഫൈനലിലെത്തിയ മൂന്നുപെൺകുട്ടികളെയും ഇഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടാണ് വേറെ വഴിയില്ലാതെ ആര്യ ഈ തീരുമാനത്തിലെത്തിയതെന്നും താരത്തിന്റെ ആരാധകര്‍ പറയുന്നു. ഈ കാര്യത്തിൽ പ്രേക്ഷകരും ഇതേ ആശയത്തോട് യോജിക്കുകയാണ്.

Tags

Post Your Comments


Back to top button
Close
Close