CinemaIndian CinemaLatest NewsMollywoodWOODs

അത്തരം കാപട്യകാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല; അനുമോള്‍ വെളിപ്പെടുത്തുന്നു

യുവ നടിമാരില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് അനുമോള്‍. കഥാപാത്രങ്ങളില്‍ മാത്രമല്ല ജീവിതത്തിലും വ്യത്യസ്തത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നു അനു പറയുന്നു. സിനിമാ മേഖലയിലും അല്ലാതെയും കാപട്യം നിറഞ്ഞ വ്യക്തികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് അനുമോള്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനു ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

അനുവിന്റെ വാക്കുകള്‍ ഇങ്ങനെ … “ഞാന്‍ ഞാനായി തന്നെ തുടരണം എന്നത് ഞാന്‍ മനഃപൂര്‍വം എടുത്ത തീരുമാനമാണ്. എന്റെ അച്ഛനും അമ്മയും ഇങ്ങനെയാണ്. ആ അച്ഛന്റെയും അമ്മയുടെയും മകളായി അറിയപ്പെടാനാണ് എന്റെ ആഗ്രഹം. ഞാന്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും അതിലാണ്. ഞാന്‍ വേറെ ആളായിപ്പോകരുതെന്നുള്ളത് എന്റെ എക്കാലത്തെയും പ്രാര്‍ഥനയാണ്.

സാഹചര്യങ്ങള്‍ക്കും ഞാന്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ക്കും എന്നെ പല തരത്തിലും സ്വാധീനിക്കാനാകും. പക്ഷേ ഞാന്‍ ഇങ്ങനെ തന്നെ ഇരിക്കണമെന്ന് എന്റെ എല്ലാ കാലത്തെയും പ്രാര്‍ഥനയാണ്. അതുപോലെ തന്നെ നമുക്ക് പ്രസക്തിയില്ലാത്ത ഒരു സ്ഥലത്ത് നില്‍ക്കാന്‍ എനിക്ക് ഒരു താല്പര്യവുമില്ല. നമ്മളെ കണക്കിലെടുക്കാത്ത ഒരു ഗ്രൂപ്പിന്റെ കൂടെ അല്ലെങ്കില്‍ അങ്ങനെയുള്ള ആളുകളുടെ കൂടെയോ എനിക്ക് നില്‍ക്കാന്‍ പറ്റില്ല. നമ്മുടെ അടുത്ത് കൃത്രിമമായി അല്ലെങ്കില്‍ കാപട്യത്തോടെ നില്‍ക്കുന്നവരുടെ കൂടി എനിക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ സാധിക്കില്ല. എനിക്ക് കാപട്യം കാണിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് . ഇഷ്ടമല്ല എന്നുണ്ടെങ്കില്‍ ഞാന്‍ മുഖത്ത് നോക്കി ഇഷ്ടമല്ല എന്ന് തന്നെ പറയും. അങ്ങനെ ഒരുപാട് വെറുപ്പ് വാങ്ങിച്ചിട്ടുമുള്ള ആളാണ് ഞാന്‍.”

കടപ്പാട്: കപ്പ ടിവി

Tags

Related Articles

Post Your Comments


Back to top button
Close
Close