BollywoodGeneralNEWS

അവര്‍ക്ക് പണം വേണ്ട, കിടക്ക പങ്കിട്ടാല്‍ മാത്രം മതി, വെളിപ്പെടുത്തലുമായി രാധിക ആപ്‌തെയും ഉഷ യാദവും

സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ച് എപ്പോഴും വാര്‍ത്തയാണ്. പലരും ഇതിനെതിരെ രംഗത്തെത്തി. ഇപ്പോള്‍ സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി രാധികാ ആപ്‌തെയും മറാത്തി നടി ഉഷാ യാദവും. ബി.ബി.സിയുടെ പുതിയ ഡോക്യുമെന്ററിയായ ‘ബോളിവുഡ്സ് ഡാര്‍ക്ക് സീക്രട്ട്സി’ല്‍ ആണ് നടിമാരുടെ പുതിയ വെളിപ്പെടുത്തല്‍.Radhika-Apte-hotകാസ്റ്റിംഗ് കൗച്ച് വിഷയത്തില്‍ ബോളിവുഡിലെ സിംഹാസനങ്ങള്‍ അടക്കി വാഴുന്ന ചില പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് രാധിക ആപ്‌തെ പറയുന്നു. ‘ഇവിടെ പലര്‍ക്കും അവര്‍ ദൈവങ്ങളാണ്, ശക്തരാണ്. വായ്തുറന്നാല്‍ പിന്നെ കരിയര്‍ ഉണ്ടാകില്ല എന്നാണ് ഭീഷണികള്‍.’- രാധിക പറഞ്ഞു.തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ദേശീയ പുരസ്‌കാര ജേതാവായ മറാത്തി താരം ഉഷ യാദവും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ‘സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്കപങ്കിടാന്‍ ആവശ്യപ്പെടുന്നു. ഒരിക്കല്‍ എനിക്കൊരു സിനിമയില്‍ അവസരം ലഭിച്ചു. ഞാന്‍ ഈ ”സഹായത്തി”ന് പകരം എന്തു നല്‍കുമെന്നാണ് അതിന്റെ സംവിധായകന് അറിയേണ്ടിയിരുന്നത്. പ്രത്യുപകാരം നല്‍കാന്‍ പണം ഇല്ലെന്നായിരുന്നു എന്റെ ആദ്യത്തെ മറുപടി. പണം വേണ്ട, തനിക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മാത്രം മതി എന്നായിരുന്നു അയാളുടെ നിലപാട്’- ഉഷ യാദവ് പറയുന്നു.’

 

Tags

Post Your Comments


Back to top button
Close
Close