BollywoodCinemaGeneralLatest NewsNEWSWOODs

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗം എന്ന് പറയുന്നതെങ്ങനെ; സഹതാരങ്ങള്‍ക്കെതിരെ നടി രാഖി സാവന്ത്

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് നിരവധി താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പരസപര സമ്മതത്തോടെ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നതിനെ എങ്ങനെ ബലാത്സംഗം എന്ന് പറയുമെന്നു ചോദിക്കുകയാണ് ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്.

”സിനിമാ മേഖലയില്‍ ചൂഷണങ്ങള്‍ ഇല്ല എന്നല്ല. പ്രതിസന്ധികളെ തരണം ചെയ്താണ് താനും സിനിമയിലേയ്ക്ക് എത്തിയത്. ഞാനും ഇത്തരം ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ എല്ലാ നിര്‍മ്മാതാവും സംവിധായകരും അത്തരം ചൂഷണക്കാര്‍ ആണെന്ന് പറയാന്‍ കഴിയില്ല. പിന്നെ മറ്റൊന്ന് നൊ പറയാനുള്ള ആര്‍ജ്ജവമാണ്. വിജയത്തിനായി എളുപ്പ വഴി നോക്കിയിട്ട് ചൂഷണം ചെയ്യപ്പെട്ടു എന്ന് പറയുന്നത് ശരിയല്ല ” രാഖി ഒരു മാധ്യമത്തോട് പറഞ്ഞു.

ബോളിവുഡില്‍ ഇത് ചര്‍ച്ചയായിരിക്കുകയാണ്. കാരണം നടിമാരുടെ ലൈംഗിക ചൂഷണങ്ങളെ വിമര്‍ശിച്ച സരോജ് ജിയ്ക്ക് രാഖി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close