BollywoodCinemaIndian CinemaLatest NewsMovie GossipsNEWS

കൈയ്യിലെ ‘ബ്രേസ്‌ലെറ്റ്’ വിവാഹ സൂചനയോ : പ്രിയങ്ക ചോപ്ര പറയുന്നു

നടി പ്രിയങ്ക ചോപ്രയുടെ കയ്യില്‍ ധരിച്ചിരുന്ന മംഗല്‍സൂത്ര ബ്രേസ്‌ലെറ്റ് രഹസ്യമായി നടത്താന്‍ പോകുന്ന വിവാഹത്തിന്‌റെ സൂചനയാണെന്ന് നടിയുടെ ചിത്രം സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. അസമിലേക്കുളള യാത്രയ്ക്കിടെ പ്രിയങ്ക തന്‌റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചിത്രത്തിലെ ബ്രേസ്‌ലെറ്റ് ശ്രദ്ധയില്‍പെട്ടതോടെ ആളുകള്‍ കല്യാണം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ ഇത് കല്ല്യാണസൂചനയല്ലെന്നും കണ്ണേറു കൊള്ളാതിരിക്കാനുള്ള ലോക്കറ്റടങ്ങിയ ബ്രേസ്‌ലെറ്റാണെന്നും പ്രിയങ്ക പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരിച്ചിരുന്നു. താന്‍ കല്യാണം കഴിയ്ക്കുകയാണെങ്കില്‍ മറച്ചുവയ്ക്കില്ലെന്നും  എല്ലാവരെയും അറിയിക്കുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭാരത് എന്ന ചിത്രത്തിന്‌റെ തിരക്കിലാണ് പ്രിയങ്ക.

Tags

Related Articles

Post Your Comments


Back to top button
Close
Close