CinemaGeneralLatest NewsNEWSUncategorized

ദേശീയ ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ച് ഇന്ദ്രൻസ് പറയുന്നത്

കാസർകോട്: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ്. ഏതൊരാൾക്കും ഉണ്ടാവുന്ന സ്വാഭാവികമായ പ്രതികരണം മാത്രമാണ് കലാകാരന്മാരിൽ നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി അവാർഡ് കൊടുക്കുമെന്നു പറഞ്ഞതിനു ശേഷം നൽകില്ലെന്നു മണിക്കൂറുകൾക്ക് മുൻപ് അറിയിച്ചതാണ് പുരസ്കാര ജേതാക്കൾക്കു വിഷമുണ്ടാക്കിയത്.

കാസർകോട് പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വിഷമത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് പുരസ്കാ സമർപ്പണ ചടങ്ങ് ബഹിഷ്‌കരിച്ചത്. പുരസ്കാരം സമ്മാനിക്കുന്നതിൽ രാഷ്ട്രപതിക്കു പ്രശ്‌നമുണ്ടായിരുന്നെങ്കിൽ ഉപരാഷ്ട്രപതിയായിരുന്നു നൽകേണ്ടിയിരുന്നുവെന്നാണു തന്റെ അഭിപ്രായമെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.

Tags

Post Your Comments


Back to top button
Close
Close