CinemaGeneralIndian CinemaLatest NewsMollywoodNEWS

പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് സര്‍ക്കാര്‍ വക ആദരിക്കല്‍, യേശുദാസില്‍ കുരുങ്ങി തീരുമാനം

തിരുവനന്തപുരം: ദേശീയ ചലചിത്രപുരസ്‌കാരങ്ങള്‍ രാഷ്ട്രപതിയ്ക്കു പകരം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമ്മാനിച്ച ചടങ്ങില്‍ നിന്നും ബഹിഷ്‌കരിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌റെ നീക്കമെന്ന് സൂചന. ചടങ്ങില്‍ നിന്നും വിട്ടു നിന്നവരെ ആദരിക്കാന്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കണമെന്ന അഭിപ്രായം ശക്തമാവുകയാണ്. എന്നാല്‍ ഭൂരിഭാഗം ആളുകളും ചടങ്ങ് ബഹിഷ്‌കരിച്ചിട്ടും യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് അവാര്‍ഡ് സ്വീകരിച്ചത്. നടന്‍ ഫഹദ് ഫാസില്‍, ഭാഗ്യലക്ഷ്മി, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ഉള്‍പ്പടെയുള്ളവര്‍ തുടക്കം മുതല്‍ പ്രതിഷേധിക്കുകയും രാഷ്ട്രപതിയ്ക്ക് സമര്‍പ്പിക്കാന്‍ തയാറാക്കിയ കത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. കത്തില്‍ യേസുദാസും ഒപ്പിട്ടിരുന്നു. പിന്നീടാണ് അവാര്‍ഡ് വാങ്ങാന്‍ തീരുമാനിച്ചത്.

ഇതിനു ശേഷം സംവിധായകന്‍ ജയരാജും അവാര്‍ഡ് വാങ്ങാം എന്ന നിലപാടെടുത്തു. അവാര്‍ഡ് സ്വീകരിച്ചതിന് യേശുദാസിനും ജയരാജിനുമെതിരെ പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിച്ചവരെ ആദരിക്കുമ്പോള്‍ യേശുദാസിനെയും ജയരാജിനെയും എങ്ങനെ മാറ്റി നിര്‍ത്തും എന്ന ചിന്തയാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. മലയാളത്തിന്‌റെ ഗാനഗന്ധര്‍വനെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയാല്‍ സര്‍ക്കാരിന്‌റെ പ്രതിച്ഛായയ്ക്കു അത് മങ്ങലേല്‍പ്പിക്കും. ഇക്കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നും പുനരാലോചന നടക്കുകയാണെന്നാണ് സൂചന. യേശുദാസും ജയരാജും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അവാര്‍ഡ് ജേതാക്കള്‍ക്കിടയില്‍ തീരുമാനമുണ്ടെന്നും ആരോപണം ശക്തമാണ്.

Tags

Post Your Comments


Back to top button
Close
Close