CinemaGeneralKollywoodLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്; ഇത്തവണ സൂര്യയ്ക്കൊപ്പം!!

തെന്നിന്ത്യന്‍ ആരാധകര്‍ ആവേശത്തില്‍. മോഹന്‍ലാല്‍ വീണ്ടും തമിഴിലേയ്ക്ക്. വിജയ്‌ നായകനായ ജില്ല എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തമിഴില്‍ എത്തുന്നത് സൂര്യക്കൊപ്പം.

മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത് സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദ് കെ വിയാണ്. മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യയും ആനന്ദ് കെ വിയും ഒരുമിക്കുന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ഒരുമിക്കുന്നത്. ആനന്ദ് തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാമനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close