BollywoodCinemaGeneralNEWSWOODs

ശാരീരികമായി അപമാനിച്ച സഹതാരങ്ങളെ തല്ലിയതിലൂടെ വിവാദത്തിലായ നടിമാര്‍

സിനിമാ മേഖലയില്‍ നടിമാര്‍ നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ലൈംഗികമായ ചൂഷണങ്ങള്‍ ബോളിവുഡ് സിനിമ മേഖലകളില്‍ വര്‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തല്‍ നടത്തി. തങ്ങളെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ച സഹ താരങ്ങളെ തല്ലിയതിലൂടെ വിവാദത്തിലായ നടിമാരെക്കുറിച്ച് അറിയാം.

രാധിക ആപ്തെ

ബോളിവുഡിലെ ബോള്‍ഡ് നടിമാരില്‍ ഒരാളാണ് രാധിക ആപ്തെ. രാധികയുടെ പല ചിത്രങ്ങളും വിവാദത്തിനു കാരണമായിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ തന്റെ കാലില്‍ അപമാര്യാദയോടെ തലോടിയ ഒരു തെന്നിന്ത്യന്‍ താരത്തെ രാധിക തല്ലിയിട്ടുണ്ട്.

സ്കാര്‍ലെറ്റ്

ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ താരമാണ് സ്കാര്‍ലെറ്റ്. ഈ പാട്ടിന്റെ ചിത്രീകരണത്തിനിടയില്‍ തന്റെ ശരീരത്തില്‍ കയറിപ്പിടിച്ച സഹ താരത്തെ സ്കാര്‍ലെറ്റ് തല്ലിയിരുന്നു. അതിന്റെ വീഡിയോ പുറത്തായത് വലിയ വിവാദത്തിനു കാരണമായി.

രവീണ ടണ്ടന്‍

എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ രവീണ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിക്കുകയാണ്. രവീണയുടെ തിരിച്ചു വരവിനു കാരണമായ മാറ്ര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ താരം സഹ താരത്തെ ഒന്നിലധികം തവണ അടിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഗീതിക

ബോളിവുഡിലെ യുവ നടി ഗീതിക നിര്‍മ്മാതാവിനെ തല്ലുകയും അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

 

 

 

Tags

Post Your Comments


Back to top button
Close
Close