BollywoodCinemaNEWS

‘എ’ സര്‍ട്ടിഫിക്കറ്റുമായി കരീന ചിത്രം; ഓവര്‍ ആകുന്ന ഗ്ലാമറസില്‍ ഞെട്ടി ബോളിവുഡ്!

ശശാങ്ക ഘോഷ് ഒരുക്കുന്ന വീരേ ഡി വെഡ്ഡിങ് എന്ന ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ്, ഹോട്ട് ലുക്കിലാണ് കരീനയടക്കമുള്ള ചിത്രത്തിലെ നാല് നായികമാര്‍ പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത ഭാഷയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമായത്. സെന്‍സര്‍ ബോര്‍ഡുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും തങ്ങളുടെ കയ്യില്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ച ശേഷം പത്രസമ്മേളനത്തില്‍ പ്രതികരണം അറിയിക്കാമെന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സോനത്തിന്റെ സഹോദരി റിയയുടെ പ്രതികരണം. പെണ്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗ്ലാമറസ് ഗാനരംഗം നേരെത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവരാണ്‌ ചിത്രത്തിന്റെ പ്രമുഖ താരങ്ങള്‍. ജൂണ്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

Tags

Post Your Comments


Back to top button
Close
Close