BollywoodCinemaGeneralNEWS

“അതോര്‍ത്ത് ഞാന്‍ പശ്ചാത്തപിക്കുന്നു, എല്ലാം നഷ്ടപ്പെട്ട നിമിഷങ്ങള്‍”;സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു

നീലച്ചിത്ര മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിക്കും മുന്‍പേ മറ്റൊരു പേരില്‍ മറ്റൊരു പശ്ചാത്തലത്തില്‍ ഒരു ജീവിതമുണ്ടായിരുന്നു താരത്തിന്. കരന്‍ജിത് കൗര്‍ എന്ന ആദ്യ നാമം തന്‍റെ ഓര്‍മ്മകളെ വീണ്ടും തിരികെ നല്‍കുന്നുവെന്ന് സണ്ണി ലിയോണ്‍ പറയുന്നു.
‘കരന്‍ജിത് കൗര്‍ – ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ബയോപിക് പുറത്തിറങ്ങാനിരിക്കേയാണ് ഹൃദയം തേങ്ങുന്ന കുറിപ്പുമായി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

“എന്റെ ഹൃദയം ഇന്ന് ആയിരംവട്ടം തകര്‍ന്നു. നിന്നെ ഒരിക്കല്‍ കൂടി എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒരുപക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും..ആ ദിവസം ഇനി ഒരിക്കലും വരില്ലെന്നറിയാം. പക്ഷെ എന്റെ മനസ്സില്‍ നീയെന്നും ഉണ്ടാകും. കരഞ്ജിത് കൗര്‍. എന്റെ രീതിയില്‍ അത് ചെയ്തതില്‍ കുറ്റബോധമുണ്ട്. ഇന്‍സ്റ്റഗ്രാമിലായിരുന്നു സണ്ണി ലിയോണിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.

Tags

Post Your Comments


Back to top button
Close
Close