General

വിവാഹം കഴിഞ്ഞതോടെ ഗ്ലാമറിന്റെ അതിപ്രസരം, സോനത്തിന് ഇതെന്ത് പറ്റിയെന്ന് ആരാധകര്‍

ബോളിവുഡ് സുന്ദരിയും നടന്‍ അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറിന്റൈ വിവാഹം കഴിഞ്ഞിട്ട് അധിക നാളായില്ല. ആനന്ദ് അഹൂജയാണ് നാളുകള്‍ നീണ്ട് പ്രണയത്തിനൊടുവില്‍ സോനത്തിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സോനത്തിന്റേതായി പുറത്തെത്തുന്ന ചിത്രമാണ് വീരെ ഡി വെഡിംഗ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വന്‍ ഗ്ലാമര്‍ രംഗങ്ങളും, ഡയലോഗുകളിലെ ദ്വയാര്‍ത്ഥ പ്രയോഗവുമാണ് ഇതിന് കാരണം.ഇതിന് പിന്നാലെ എത്തിയിരിക്കുന്നത് സോനത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഇതിലുംവന്‍ ഗ്ലാമറസായാണ് സോനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫിലിം ഫേറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

സോനത്തെ കൂടാതെ വീരെ ഡി വെഡിംഗില്‍ കരീന കപൂറും സ്വര ഭാസ്‌കറും നായികയായി എത്തുന്നുണ്ട്. പെണ്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗ്ലാമറസ് ഗാനരംഗം നേരെത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു ജൂണ്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

Tags

Related Articles

Post Your Comments


Back to top button
Close
Close