രജനീകാന്ത് ചിത്രം ‘കാല’ വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ രജനീകാന്തിന് അനുകൂലമായി ഹൈക്കോടതി വിധി. കാവേരി നദീജല തര്‍ക്കത്തില്‍ രജനീകാന്ത് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നു കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ണാടകയിലെ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്.
രജനീകാന്ത് ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. രജനീകാന്ത് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. വ്യാഴാഴ്ചയാണ് ‘കാല’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്, പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തമിഴ് സൂപ്പര്‍ താരം ധനുഷാണ്.
Leave a Comment