BollywoodCinemaGeneralNEWS

സ്വയം ഭോഗവുമായി ബന്ധപ്പെട്ട വിവാദ ചിത്രം; കരീനയുടെ മറുപടിയില്‍ ഞെട്ടി ബോളിവുഡ്

വീ​രേ ദി ​വെ​ഡിം​ഗ് എന്ന ബോളിവുഡ് ചിത്രം ഏറെ ചര്‍ച്ചയാകുമ്പോള്‍ അതില്‍ അഭിനയിച്ച നായികമാര്‍ക്കെതിരെയാണ് ഏറെയും വിമര്‍ശനം. ചിത്രത്തിലെ സ്വയംഭോഗ സീന്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു, ഇതിനെതിരെ പ്രതികരണവുമായി സ്വരഭാസ്കര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ചിത്രത്തില്‍ ഗ്ലാമര്‍ മൂഡിലാണ് കരീന കപൂറും അഭിനയിക്കുന്നത്, ഹോട്ടായ തരത്തിലുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് കരീന. ചിത്രത്തിലെ വേഷത്തിന്റെ പേരില്‍ കരീനയും ഏറെ പഴികേട്ടിരുന്നു.

ഒ​രാ​ള്‍​ക്ക് ഇ​ണ​ങ്ങു​ന്ന വ​സ്ത്രം എ​ന്താ​ണോ അ​താ​ണ് അ​വ​ര്‍ ധ​രി​ക്കു​ക.​അ​മ്മ​മാ​ര്‍​ക്ക് ചേരു​ന്ന വ​സ്ത്രം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്‍റെ അ​മ്മ​യും മോ​ഡേ​ണ്‍ വസ്ത്രങ്ങള്‍ ധ​രി​ക്കാ​റു​ണ്ട്. അ​വ​രെ ഇ​പ്പോ​ഴും അ​ത്ത​രം വ​സ്ത്ര​ങ്ങ​ളി​ല്‍ കാ​ണാ​ന്‍ ന​ല്ല ഭം​ഗി​യാ​ണ്. സ്ത്രീ​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള​ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാ​വു​ന്ന ഒ​രു കു​ടും​ബ​ത്തി​ല്‍ നിന്നാ​ണ് ഞാ​ന്‍ വ​രു​ന്ന​ത്.

എ​നി​ക്ക് ഒ​രു കു​ട്ടി​യു​ള​ള​തി​നാ​ല്‍ അ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​രു​തെ​ന്ന​ല്ല അ​ര്‍​ത്ഥം. ആത്മ​വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ല്‍ ആ​ര്‍​ക്കാ​യാ​ലും ഏ​ത് ത​രം വ​സ്ത്രം വേ​ണ​മെ​ങ്കി​ലും ധരിക്കാം, വീ​രേ ദി ​വെ​ഡിം​ഗ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments


Back to top button
Close
Close