CinemaGeneralKollywoodLatest NewsNEWS

വിണ്ണെയ്താണ്ടി വരുവായാ സിനിമയ്ക്ക് രണ്ടാം ഭാഗം, ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്നു

നഷ്ടപ്രണയം എന്തെന്നും അത് മനസില്‍ ഉണ്ടാക്കുന്ന നൊമ്പരം എന്താണെന്നും വെള്ളിത്തിരയിലൂടെ വരച്ചുകാട്ടിയ ഗൗതം മേനോന്‍ മാജിക്കായിരുന്നു വിണ്ണെയ്താണ്ടി വരുവായാ എന്ന ചിത്രം. പ്രേക്ഷകനെ സമ്പൂര്‍ണമായി തൃപ്തനാക്കുന്ന എല്ലാ വിഭവങ്ങളും ചിത്രത്തില്‍ ഗൗതം മേനോന്‍ ഒരുക്കിയിരുന്നു. സിനിമയില്‍ എ. ആര്‍ റഹ്മാന്റെ സംഗീതം കൂടി വന്നതോട അത് പ്രേക്ഷക മനസില്‍ സ്ഥിര പ്രതിഷ്ഠ നേടി. അതോടൊപ്പം സിനിമാ ആസ്വാദകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി, വിണ്ണെയ് താണ്ടി വരുവായാ സിനിമയുടെ രണ്ടാം ഭാഗം വരുന്നു.

ചിത്രത്തില്‍ ഗൗതം മോനോനും ചിമ്പുവും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒണ്‍ട്രാകെ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അടുത്തിടെ ചിമ്പുവും ഗൗതം മേനോനും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതായും മാധവനെയാണ് ചിത്രത്തില്‍ നായകനാക്കുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നാണ് ചിമ്പുവിനെ തന്നെ നായകനാക്കിയിരിക്കുന്നതെന്നാണ് സൂചന.

Tags

Post Your Comments


Back to top button
Close
Close