ശോഭന സിനിമയില്‍ നിന്ന് അകലം പാലിച്ചതിന്‍റെ കാരണം ഇങ്ങനെ

ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഹീറോയിനായിരുന്നു നടി ശോഭന. ഏതു വേഷങ്ങളും തന്മയത്വത്തോടെ അഭിനയിക്കുന്ന അഭിനേത്രി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ‘തിര’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മടങ്ങിയെത്തിയിട്ടും വീണ്ടും മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം നടി ശോഭന തന്നെ വ്യക്തമാക്കി.

“നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ് സിനിമയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത്, സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല, നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. ഡാന്‍സ് ക്ലാസും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുമിടയില്‍ സിനിമ ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നും താരം വ്യക്തമാക്കി. ട്രാന്‍സ് എന്ന നൃത്തരൂപത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍”- ശോഭന, അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ പ്രതികരണം.

Share
Leave a Comment