GeneralKollywood

അവര്‍ ഭംഗിയായി അത് ചെയ്തു; ഗൗതമിയെക്കുറിച്ച് കമല്‍ ഹാസന്‍

നടന്‍ കമല്‍ഹാസന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വിശ്വരൂപം 2. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രൈലറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിന്റെ വിശേഷങ്ങളും അണിയറ പ്രവര്‍ത്തകരുടെ പ്രയത്നങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ കമല്‍ തന്‍റെ മുന്‍ ഭാര്യ ഗൗതമിയ്ക്ക് നന്ദി പറഞ്ഞതാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ച. ഗൗതമിയാണ് ചിത്രത്തില്‍ കോസ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിനെ കുറിച്ച്‌ കമല്‍ ഹാസന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ബന്ധപ്പെട്ട ചിത്രം

“ഗൗതമിയാണ് വിശ്വരൂപം 2 വിന് കോസ്റ്യൂം ഡിസൈന്‍ ചെയ്തത്. അവര്‍ തന്നെയാണ് ആദ്യ ഭാഗത്തിന് വേണ്ടിയും വര്‍ക്ക് ചെയ്തത്. അവര്‍ ഭംഗിയായി അവരുടെ ജോലി പൂര്‍ത്തിയാക്കി പോയി. ഒരുപാട് പേര് ഈ ചിത്രത്തിന് വേണ്ടി അവരുടെ ആത്മാവും ഹൃദയവും കൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. “

മുന്‍പ് കമല്‍ ഹാസനുമായുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നാരോപിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷമാണ്‌ ഗൗതമി കമലില്‍ നിന്നും പിരിഞ്ഞത്. വേര്‍പിരിയലിന് ശേഷം കമലിന്റെ ചിത്രങ്ങള്‍ക്കായി ചെയ്ത ജോലിക്ക് പണം ലഭിച്ചില്ലയെന്നും അവര്‍ ആരോപിച്ചിരുന്നു.

READ ALSO: ഒരു രാത്രികൊണ്ട് ജയലളിതയാകാൻ കഴിയില്ല ; സൂപ്പർ സ്റ്റാറുകൾക്കെതിരെ ഗൗതമി

Related Articles

Post Your Comments


Back to top button