BollywoodCinemaGeneral

സിനിമയിലെ സ്വയംഭോഗ രംഗം; സെക്സ് കളിപ്പാട്ടങ്ങളുടെ ഡിമാന്‍റ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

വൈകാരികമായ രംഗങ്ങള്‍ സിനിമയില്‍ ധാരാളമാണ്. ലൈംഗികതയേക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് സിനിമയിലെ സ്വയഭോഗ രംഗങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബോളിവുഡില്‍ അടുത്തകാലത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് വീര്‍ ദി വെഡ്ഡിംഗും, ലസ്റ്റ് സ്റ്റോറിയും.

താര സുന്ദരി കരീന കപൂര്‍ അടക്കമുള്ള മുന്‍ നിരതാരങ്ങള്‍ അഭിനയിച്ച വീര്‍ ദി വെഡ്ഡിംഗില്‍ സ്വര ഭാസ്കര്‍ അഭിനയിച്ച കഥാപാത്രത്തിന്‍റെ സ്വയംഭോഗ രംഗം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിനൊപ്പം ചര്‍ച്ചയായ ഒരു രംഗമാണ് നാല് സംവിധായകര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസിലെ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രം സെക്സ് ടോയ് ഉപയോഗിച്ച്‌ സ്വയംഭോഗം ചെയ്യുന്ന രംഗം. ഇത്തരം രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറല്‍ ആയതോടെ സെക്സ് കളിപ്പാട്ടങ്ങളുടെ ഡിമാന്‍റ് ഇന്ത്യയില്‍ കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

ഇന്ത്യടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്സ് കളിപ്പാട്ടങ്ങളുടെ ഓണ്‍ലൈന്‍ വിവരങ്ങള്‍ വരുന്ന ദാറ്റ് പേഴ്സണല്‍.കോം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ ഉപയോഗിക്കുന്ന സെക്സ് കളിപ്പാട്ടങ്ങളുടെ വില്‍പ്പനയാണ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Post Your Comments


Back to top button