CinemaGeneralNEWSTollywood

ചിരഞ്ജീവിക്ക് ആടിപ്പാടാന്‍ കൊച്ചുപിള്ളേര്‍ വേണ്ട; നട്ടം തിരിഞ്ഞു സംവിധായകന്‍

വയസ്സെത്ര കടന്നാലും ചില സൂപ്പര്‍ താരങ്ങള്‍ കൂടെ അഭിനയിക്കുന്ന നടിമാരുടെ പ്രായം കണക്കിലെടുക്കാറില്ല. എന്നാല്‍ സൂപ്പര്‍ താരം ചിരഞ്ജീവി അതില്‍ നിന്നൊക്കെ വ്യത്യസ്തത സൂക്ഷിക്കുന്ന വ്യക്തിയാണ്. ചെറുപ്പക്കാരികളായ നടിമാര്‍ക്കൊപ്പം ഇനി റൊമാന്‍സ് അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിരഞ്ജീവി. ഇതോടെ വെട്ടിലായിരിക്കുന്നത് സംവിധായകനായ ശിവയാണ്, കൊച്ചു പിള്ളേര്‍ക്കൊപ്പം ഇനി ആടിപ്പാടില്ല എന്ന് ചിരഞ്ജീവി നിബന്ധനവെച്ചതോടെ സംവിധായകന്‍ ശിവ ചിരഞ്ജീവിക്ക് നായികയെ കണ്ടെത്താന്‍ പണിപ്പെടുകയാണ്.

കോനിഡെല പ്രൊഡക്ഷനും മാറ്റിനി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിരഞ്ജീവി-ശിവ ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Post Your Comments


Back to top button