Cinema

ജാൻവിക്കും ഇഷാനും പിന്നാലെ അമരീഷ് പൂരിയുടെ ചെറുമകനും അഭിനയ രംഗത്തേക്ക്

ശ്രീദേവിയുടെ മകൾ ജാൻവിക്കും രാജേഷ് ഖട്ടാർന്റെ മകൻ ഇഷാനും ശേഷം ഒരു താരപുത്രൻ കൂടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.അമരീഷ് പൂരിയുടെ ചെറുമകൻ വർദ്ധൻ പൂരിയാണ് അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ഇഷാഖ്‌സാദേ , ശുദ് ദേശി റൊമാൻസ് എന്നി ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറിന്റെ വേഷം കൈകാര്യം ചെയ്ത വർദ്ധൻ നായകൻ ആയി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയന്തിലാൽ ഗാഢയാണ്.

“ജയന്തി ഭായ്‌ക്കൊപ്പം ഒരു പീരീഡ് ഡ്രാമ ചിത്രം ചെയ്യാൻ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, പക്ഷെ പല കാരണങ്ങളാൽ അത് മുടങ്ങി. അപ്പോഴാണ് ജയന്തി ഭായ് ഈ സ്‌ക്രിപ്‌റ്റും ആയി വന്നത്. കേട്ടപ്പോൾ തന്നെ എനിക്ക് കഥ ഇഷ്ടം ആവുകയും ഇത് ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയ്തു.” വർദ്ധൻ ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രം ഹോളിവുഡ് സംവിധായകൻ ഡേവിഡ് ഫിഞ്ചറിന്റെ ഗോൺ ഗേൾ എന്ന ചിത്രത്തെ പോലെ ഒന്നായിരിക്കും എന്നാണ് വർദ്ധൻ പറയുന്നത്.

താൻ അഞ്ചാം വയസ്സ് മുതൽ അഭിനയം പഠിക്കുക ആണെന്നും മുത്തച്ഛൻ അമരീഷ് പൂരിയാണ് തന്റെ ഗുരുവെന്നും പറയുന്നു.

“മുത്തച്ഛൻ എനിക്ക് ദൈവതുല്യൻ ആയിരുന്നു. ഞാനും മുത്തച്ഛനും വളരെ അടുപ്പത്തിൽ ആയിരുന്നു. പണ്ട്  ഉറങ്ങുമ്പോൾ അദ്ദേഹത്തിന് ഒപ്പം ആണ് ഞാൻ കിടന്നിരുന്നത്. അദ്ദേഹം മരിച്ചപ്പോൾ എനിക്ക് സംരക്ഷണം ആയി നിന്ന ഒരാൾ പോയത് പോലെയാണ് തോന്നിയത്.” വർദ്ധൻ പറയുന്നു .

Tags

Related Articles

Post Your Comments


Back to top button
Close
Close