CinemaLatest NewsNEWS

സ്റ്റൈലിഷ് ലുക്കിൽ ചെക്ക ചിവന്ത വാനത്തിൽ സിമ്പു

ചെക്ക ചിവന്ത വനത്തിൽ ഏറ്റവും പുതിയ പോസ്റ്റർ പുറത്തു വിട്ടു. സിമ്പുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എതി എന്ന കഥാപാത്രത്തെയാണ് സിമ്പു അവതരിപ്പിക്കുന്നത്. നേരത്തെ അരവിന്ദ് സ്വാമി, വിജയ് സേതുപതി, ജ്യോതിക, അരുൺ വിജയ് എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ നേരത്തെ വന്നിരുന്നു.

മണി രത്‌നം വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആണ് “ചെക്ക ചിവന്ത വാനം”. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

 

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. മണിരത്നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സിനിമ സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close